ദേശീയം (National)

ജമ്മുകാശ്മീരിൽ 25,000 സൈനികരെ കൂടി വിന്യസിക്കാൻ കേന്ദ്രസർക്കാർ തീരുമാനം

ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകുന്ന വകുപ്പ്, ആർട്ടിക്കിൾ 35 എ കേന്ദ്ര സർക്കാർ എടുത്ത് കളയുമെന്ന അഭ്യൂഹം നിലനിൽക്കേയാണ് കൂടുതൽ സൈനീകരെ വിന്യസിച്ചിരിക്കുന്നത്.

കാശ്മീരിലെ വിവിധ ജില്ലകളിലായി കഴിഞ്ഞ ദിവസം പതിനായിരം സുരക്ഷ സൈനികരെ അധികമായി വിന്യസിച്ചതിന് പിന്നാലെയാണ് ഇരുപത്തി അയ്യായിരപം സൈനീകരെ കൂടി നിയോഗിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 35 എ എടുത്തു കളയാൻ കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നതിന് മുന്നോടിയായാണ് സൈനീക നീക്കമെന്നാണ് സൂചന.

1954 ൽ നിലവിൽ വന്ന ആർട്ടിക്കിൾ 35 എ പ്രകാരം കശ്മീരിൽ സ്വത്ത് വകകൾ വാങ്ങാൻ സംസ്ഥാനത്തുള്ളവർക്ക് മാത്രമാണ് അധികാരം.
കശ്മീരിലെ തദ്ദേശവാസികൾ ആരാണെന്ന് തീരുമാനിക്കാൻ സംസ്ഥാന സർക്കാരിനാണ് അധികാരം. കശ്മീരിന് പുറത്തുള്ള ആളെ വിവാഹം കഴിച്ചാൽ സ്ത്രീകൾക്ക് സ്വത്ത് വകകൾക്ക് അവകാശമുണ്ടാകുകയില്ല, സംസ്ഥാന സർക്കാരിന് കീഴിലുള്ള നിയമനങ്ങൾ തദ്ദേശിയർക്ക് മാത്രം തുടങ്ങിയ വ്യവസ്ഥകൾ ഇതോടെ ഇല്ലാതാകും.

ആർട്ടിക്കിൾ 35 എ റദ്ദ് ചെയ്യാൻ കേന്ദ്ര സർക്കാർ രാഷ്ട്രപതിയോട് ഉടൻ ശുപാർശ ചെയ്തേക്കും.

കശ്മീരിൽ സംഘർഷ സാധ്യത കണക്കിലെടുത്താണ് കൂടുതൽ സൈനികരെ നിയോഗിച്ചിരിക്കുന്നതെന്നതാണ് സൂചന.

Tags
Back to top button