മണിപ്പൂരിലും നാഗാലാന്റിലും സായുധ സേന വിന്യാസം ഇരട്ടിയാക്കാൻ കേന്ദ്രസർക്കാർ.

നാഗാ കലാപകാരികളുമായി സമാധാന ഉടമ്പടി ഒപ്പിടാനുള്ള അന്തിമ നടപടികളുടെ ഭാഗമായാണ് തീരുമാനം.

മണിപ്പൂരിലും നാഗാലാന്റിലും സായുധ സേന വിന്യാസം ഇരട്ടിയാക്കാൻ കേന്ദ്രസർക്കാർ. നാഗാ കലാപകാരികളുമായി സമാധാന ഉടമ്പടി ഒപ്പിടാനുള്ള അന്തിമ നടപടികളുടെ ഭാഗമായാണ് തീരുമാനം.

നാഗാ കലാപകാരികളുമായി സമാധാന ഉടമ്പടി ഉപ്പിടാനുള്ള അന്തിമ നടപടികളിലേക്ക് കടന്ന് കേന്ദ്രസർക്കാർ. 2015 ഓഗസ്റ്റിൽ എൻഎസ്സിഎന്നും സർക്കാരും തമ്മിൽ ഉണ്ടാക്കിയ ധാരണ അനുസരിച്ചാകും മുന്നോട്ട് പോകുക. ഉടമ്പടിക്കു മുന്നോടിയായുള്ള പ്രാഥമിക രൂപരേഖ തയ്യാറായി. എന്നാൽ, തങ്ങളുമായി ഉണ്ടാക്കിയ ധാരണയല്ല സർക്കാർ കരാറാക്കി മാറ്റിയിരിക്കുന്നത് എന്നാണ് നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡിന്റെ നിലപാട്.

പ്രത്യേക പതാക, ഭരണഘടന, വിശാല നാഗാലാൻഡ് എന്നിവ സംബന്ധിച്ച 2015ലെ ഉറപ്പ് ഉടമ്പടിയിൽ സർക്കാർ ഉൾപ്പെടുത്തിയിട്ടില്ല. ഇതില്ലാതെ കരാർ അംഗിീകരിക്കില്ലെന്നും അടിച്ചേൽപ്പിക്കാനുള്ള ശ്രമം ശക്തമായി നേരിടും എന്നും സംഘടന പ്രഖ്യാപിച്ചു. നാഗാ നാഷണൽ പൊളിറ്റക്കൽ ഗ്രൂപ്പ് (എൻ.എൻ.ജി.പി), ഗോത്ര സംഘടനകൾ എന്നിവയുമായി സമാന്തര ചർച്ചകൾ നടത്തി ഉടമ്പടി യാഥാർത്ഥ്യമാക്കനാണ് ഇപ്പോൾ കേന്ദ്രസർക്കാർ ശ്രമം.

ഇതിന്റെ ഭാഗമായാണ് സേന വിന്യാസം ഇരട്ടിയാക്കാനുള്ള തീരുമാനം. ആവശ്യമായ ഭക്ഷ്യവസ്തുക്കൾ ശേഖരിക്കാൻ പ്രദേശവാസികൾക്കു നിർദേശം നൽകിയിട്ടുണ്ട്. പൊലീസ് ഉൾപ്പെടെയുള്ള സേന വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരുടെ അവധിയും റദ്ദാക്കി.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button