രാഷ്ട്രീയം (Politics)

ബി.ഡി.ജെ.എസ് എൻ.ഡി.എയിൽ തന്നെ തുടരുമെന്ന് ചെയർപേഴ്സൺ തുഷാർ വെള്ളാപ്പള്ളി.

എൻ.ഡി.എ ഉപതെരഞ്ഞെടുപ്പുകളിൽ സജീവമായില്ലെന്നും പരാജയത്തിന് അത് കാരണമായെന്നും തുഷാർ

ബി.ഡി.ജെ.എസ് എൻ.ഡി.എയിൽ തന്നെ തുടരുമെന്ന് ചെയർപേഴ്സൺ തുഷാർ വെള്ളാപ്പള്ളി. എൻ.ഡി.എ ഉപതെരഞ്ഞെടുപ്പുകളിൽ സജീവമായില്ലെന്നും പരാജയത്തിന് അത് കാരണമായെന്നും തുഷാർ തൃശൂരിൽ പറഞ്ഞു.

തൃശൂരിൽ ചേർന്ന ബി.ഡി.ജെ.എസ് സംസ്ഥാന കൗൺസിൽ യോഗം ഉപതെരഞ്ഞെടുപ്പ് പരാജയം ചർച്ചചെയ്തു. എൻ.ഡി.എ സജീവമാകാത്തതാണ് വോട്ട് ചോർച്ചക്ക് കാരണമായതെന്നാണ് ബി.ഡി.ജെ.എസ് വിലയിരുത്തൽ. സംഘടനക്ക് അകത്തുള്ള പ്രശ്നങ്ങൾ പറഞ്ഞു തീർക്കുമെന്നും എൻ.ഡി.എയിൽ തന്നെ തുടരുമെന്നും തുഷാർ വ്യക്തമാക്കി.

വട്ടിയൂർക്കാവിൽ വിജയം ഉറപ്പായിരുന്നു. ബി.ഡി.ജെ.എസും ബി.ജെ.പിയും കോന്നിയിൽ സജീവമായി. മറ്റു മണ്ഡലങ്ങളിലും അതുണ്ടായില്ല. അഞ്ച് ഉപതെരഞ്ഞെടുപ്പ് ഫലവും ഈ മാസം ഒമ്പതിന് കോട്ടയത്ത് ചേരുന്ന സംസ്ഥാന എക്സിക്യൂട്ടീവ് ചർച്ച ചെയ്യുമെന്നും തുഷാർ പറഞ്ഞു.

Tags
Back to top button