എൻഡിഎ സഖ്യം ഉപേക്ഷിച്ച് തെലുങ്കുദേശം പാർട്ടി.

എൻഡിഎ സഖ്യം ഉപേക്ഷിച്ച് തെലുങ്കുദേശം പാർട്ടി.

ഹൈദരാബാദ്: എൻഡിഎ സഖ്യം ഉപേക്ഷിച്ച് തെലുങ്കുദേശം പാർട്ടി. ആന്ധ്രക്ക് പ്രത്യേക പദവി ലഭിക്കാത്തതും കേന്ദ്ര ബജറ്റിലെ അവഗണനയുമാണ് ചന്ദ്രബാബു നായിഡുവിനെയും ടിഡിപിയെയും ചൊടിപ്പിച്ചത്. മുന്നണിക്കുള്ളിലെ വിള്ളൽ വ്യക്തമാക്കി ചന്ദ്രബാബു നായിഡു ബിഎസ്‌പി- എസ്‌പി സഖ്യവുമായി ചർച്ച നടത്തി.

ബിജെപിയുമായുള്ള ഭിന്നതയെ തുടർന്ന് ടിഡിപിയിൽ നിന്നുള്ള കേന്ദ്രമന്ത്രിമാർ നേരത്തെ രാജിവെച്ചിരുന്നു. ഗജപതി രാജു, വൈ.എസ്.ചൗധരി എന്നിവരാണ് രാജിവച്ചത്. ആന്ധ്രപ്രദേശിന് പ്രത്യേക സംസ്ഥാന പദവി വേണമെന്ന ആവശ്യം അരുണ്‍ജെയ്റ്റ്ലി നിരാകരിച്ചതോടെ എൻഡിഎ വിടാൻ ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡു തീരുമാനിച്ചു. ലോക്‌സഭയിൽ 16 അംഗങ്ങളും രാജ്യസഭയിൽ ആറ് അംഗങ്ങളുമാണ് ടിഡിപിക്ക് ഉള്ളത്.

1
Back to top button