സംസ്ഥാനം (State)

ചന്ദ്രൻ ഉണ്ണിത്താൻ മരിച്ചത് തലയ്‍ക്കേറ്റ ക്ഷതം മൂലമാണെന്ന് പോസ്റ്റ‍്‍മോര്‍ട്ടം റിപ്പോര്‍ട്ട്.

ചന്ദ്രൻ ഉണ്ണിത്താൻ മരിച്ചത് തലയ്‍ക്കേറ്റ ക്ഷതം

തിരുവനന്തപുരം: പന്തളത്ത് ശബരിമല കർമ സമിതിയുടെ പ്രതിഷേധത്തിനിടെ ഗുരുതരമായി പരിക്കേറ്റ ചന്ദ്രൻ ഉണ്ണിത്താൻ മരിച്ചത് തലയ്‍ക്കേറ്റ ക്ഷതം മൂലമാണെന്ന് പോസ്റ്റ‍്‍മോര്‍ട്ടം റിപ്പോര്‍ട്ട്. തലയിൽ മുൻവശത്തും മധ്യഭാഗത്തുമേറ്റ മുറിവുമൂലമുണ്ടായ രക്തസ്രാവം മൂലമാണ് മരണം സംഭവിച്ചതെന്ന് പോലീസ് സര്‍ജൻ റിപ്പോര്‍ട്ടിൽ വ്യക്തമാക്കിയിരിക്കുകയാണ്.

ഇന്ന് രാവിലെ മരണകാരണം ഹൃദയസ്തംഭനം മൂലമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. ഇന്നലെയുണ്ടായ സംഘർഷത്തിൽ ബിജെപി, ശബരിമല കർമസമിതി പ്രവർത്തകനായിരുന്ന ചന്ദ്രൻ ഉണ്ണിത്താൻ സിപിഎം ഓഫീസിൽ നിന്ന് കല്ലേറുണ്ടായതിനെ തുടർന്നാണ് മരിച്ചതെന്നായിരുന്നു കര്‍മസമിതിയുടെ ആരോപണം. കുരമ്പാല സ്വദേശിയാണ് ചന്ദ്രൻ. പോലീസും സിപിഎമ്മും ഒത്തുകളിക്കുന്നുവെന്ന് ചന്ദ്രന്‍റെ ഭാര്യ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഇന്നലെ രാത്രിയോടെ മരണം സംഭവിച്ചു. ശബരിമല കർമ സമിതി പന്തളത്ത് പ്രകടനം നടത്തിയത് പോലീസ് വിലക്ക് ലംഘിച്ചായിരുന്നുവെന്ന് എസ്‌പി ടി.നാരായണനും വ്യക്തമാക്കിയിട്ടുണ്ട്. കല്ലേറിൽ പങ്കുണ്ടെന്ന് കരുതുന്ന രണ്ട് സിപിഎം പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്.

Summary
Review Date
Author Rating
51star1star1star1star1star
congress cg advertisement congress cg advertisement
Tags
Back to top button