ദിലീപിനെതിരായ കുറ്റപത്രം ഒക്ടോബർ എട്ടിന്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരായ കുറ്റപത്രം ഒക്ടോബർ എട്ടിന് അങ്കമാലി കോടതിയിൽ സമർപ്പിക്കും.

ഗൂഢാലോചന, കൂട്ടബലാൽസംഗം തുടങ്ങി ജീവപര്യന്തം തടവു ശിക്ഷയ്ക്കുള്ള കുറ്റങ്ങളാണ് ചുമത്തുന്നത്.

അറസ്റ്റിലായ അഭിഭാഷകരും കുറ്റപത്രത്തിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കുറ്റപത്രം സമർപ്പിച്ചാലും അന്വേഷണം തുടരും. ഇക്കാര്യം ദിലീപിനെതിരായ കുറ്റപത്രത്തിൽ പ്രത്യേകം വ്യക്തമാക്കും.

കൃത്യത്തിനുപയോഗിച്ച മൊബൈൽ ഫോൺ കിട്ടാത്തതിനാലാണിത്. ഇതിനായി തുടരന്വേഷണം ഉണ്ടാകും.

കുറ്റപത്രത്തിന് മുമ്പുള്ള അവസാന ജാമ്യാപേക്ഷ 26ന് പരിഗണിക്കാനിരിക്കകയുമാണ്.

advt
Back to top button