ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിൽ സജി ചെറിയാന് വൻവിജയം.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിൽ സജി ചെറിയാന് വൻവിജയം.

</p>ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന് വൻവിജയം. മണ്ഡലത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമായ 20956 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് സജി ചെറിയാൻ വിജയിച്ചത്. 67303 വോട്ടുകളാണ് സജി ചെറിയാന് ലഭിച്ചത്. <p>

വോട്ടെടുപ്പിന്‍റെ ആദ്യഘട്ടം മുതൽ മുന്നിട്ടു നിന്ന സജി ചെറിയാൻ ഒരു ഘട്ടത്തിലും പിന്നോട്ടു പോയില്ല. കോൺഗ്രസ്, ബിജെപി ശക്തികേന്ദ്രങ്ങളിലും എൽഡിഎഫ് മുന്നേറി. മാന്നാര്‍, പാണ്ടനാട് തുടങ്ങിയ യുഡിഎഫ് കേന്ദ്രങ്ങളിലും എൽഡിഎഫ് മുന്നേറി. കേരള കോൺഗ്രസ് ശക്തികേന്ദ്രമായ തിരുവൻവണ്ടൂരിലും സജി ചെറിയാൻ മുന്നേറി.

തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന്‍റെ പിന്തുണ ലഭിച്ചെന്നും എല്ലാ മതവിഭാഗങ്ങളുടെയും പിന്തുണ തനിക്കുണ്ടായിരുന്നുവെന്നും സജി ചെറിയാൻ പറഞ്ഞു. കോൺഗ്രസ്, ബിജെപി വോട്ടുകളും തനിക്ക് ലഭിച്ചതായി അദ്ദേഹം വിജയം ഒദ്യോഗികമായി പ്രഖ്യാപിക്കുന്നതിനു മുൻപേ കൂട്ടിച്ചേര്‍ത്തു. പിണറായി സര്‍ക്കാരിനുള്ള അംഗീകാരമാണ് വിജയമെന്നും അദ്ദേഹം പറഞ്ഞു.

<p>യുഡിഎഫ് സ്ഥാനാര്‍ഥി ഡി വിജയകുമാര്‍ 43263 വോട്ടോടെ രണ്ടാം സ്ഥാനത്തെത്തി. ബിജെപി സ്ഥാനാര്‍ഥി പി എസ് ശ്രീധരൻ പിള്ള 32449 വോട്ടുകള്‍ മാത്രമാണ് നേടിയത്.</>

കൂടുതല്‍ വായിക്കാം
new jindal advt tree advt
Back to top button