കനത്ത മഴയെ തുടർന്ന് ചെന്നൈയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.

ചെങ്കൽപേട്ട്, കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകളിലെ സ്കൂളുകൾക്കും അവധിയായിരിക്കും.

കനത്ത മഴയെ തുടർന്ന് ചെന്നൈയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് സ്കൂളുകൾക്ക് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ ആർ സേതുലക്ഷ്മി അറിയിച്ചു. ചെങ്കൽപേട്ട്, കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകളിലെ സ്കൂളുകൾക്കും അവധിയായിരിക്കും. മദ്രാസ് യൂണിവേഴ്സിറ്റിയും തിരുവള്ളുവർ യൂണിവേഴ്സിറ്റിയും പരീക്ഷകൾ മാറ്റിവച്ചിട്ടുണ്ട്.

കനത്ത മഴയെ തുടർന്ന് പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുകൾ പ്രകാരം കനത്ത മഴയാണ് തമിഴ്നാട്ടിലുണ്ടാവുക. ഇക്കഴിഞ്ഞ 24 മണിക്കൂറിൽ മീനമ്പാക്കത്ത് 45 എം.എം മഴയാണ് ലഭിച്ചത്.

Back to top button