ചിക്കന്‍ 65ന് ആ പേര് കിട്ടിയതെന്ന് അറിയാമോ?

ചിക്കന്‍ 65 എന്ന പേര് കേള്‍ക്കാതെ ഭക്ഷണ പ്രേമികളുണ്ടാകില്ല. പക്ഷേ, എന്തുകൊണ്ടാണ് ചിക്കന്‍ 65ന് ആ പേര് കിട്ടിയതെന്ന് അറിയാമോ?

പേരിനു പിന്നിലുള്ള ഒരുപാട് കഥകള്‍ പ്രചരിക്കുന്നുണ്ട്. സത്യം എന്താണെന്ന് അറിയാം.

 ചെന്നൈയിലെ ബുഹാരി ഹോട്ടലിലാണ് 1965ല്‍ ഈ വിഭവം ആദ്യം ഉണ്ടാക്കിയതെന്ന് കരുതപ്പെടുന്നു.
കോഴിയിറച്ചി 65 കഷ്‍ണമാക്കുന്നതുകൊണ്ടാണ് ഈ പേരെന്നും 65 കൂട്ടുകള്‍ ഉപയോഗിക്കുന്നതുകൊണ്ടാണെന്നും കഥകളുണ്ട്.

ചിക്കന്‍ 65 കൂട്ടുകള്‍ മാരിനേറ്റ് ചെയ്യാന്‍ 65 ദിവസം ആണ് വേണ്ടത്. അതുകൊണ്ടാണ് ഈ പേര് എന്നും പറയുന്നു.

65 തരം മസാലകള്‍ ചേര്‍ത്താണ് ഇത് ഉണ്ടാക്കുന്നതെന്നതാണ് മറ്റൊരു കഥ.

മറ്റൊരു കഥ അനുസരിച്ച് ഉത്തരേന്ത്യന്‍ പട്ടാളക്കാരാണ് ഈ വിഭവത്തിന് ചിക്കന്‍ 65 എന്ന് പേര് നല്‍കിയത്.

ചെന്നൈ ഹോട്ടലിലെ സ്ഥിരം സന്ദര്‍ശകരായിരുന്ന പട്ടാളക്കാര്‍ തമിഴ് അറിയാത്തത് കൊണ്ട് മെനു കാര്‍ഡിലെ വിഭവങ്ങളുടെ നമ്പര്‍ ആണത്രെ ഉപയോഗിച്ചിരുന്നത്.
65-ാമത് എഴുതിയിരുന്നതുകൊണ്ട് ഈ വിഭവം ചിക്കന്‍ 65 ആയി.

എന്തായാലും 65പോലെ തന്നെ ചിക്കന്‍ 78, ചിക്കന്‍ 82, ചിക്കന്‍ 90 എന്നീ വിഭവങ്ങളും ബുഹാരി ഹോട്ടലിലുണ്ട്.

ഇതെല്ലാം തന്നെ ആദ്യമായി അവതരിപ്പിച്ച വര്‍ഷത്തിന്‍റെ പേരിലാണ് അറിയപ്പെടുന്നത്.
Back to top button