സംസ്ഥാനം (State)

മാവോയിസ്റ്റ് ഏറ്റുമുട്ടലിലും, വാളയാർ കേസിലെ അന്വേഷണ വീഴ്ചയിലും ആക്ഷേപം ശക്തമാകുന്നതിനിടെ പൊലീസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി.

കൂടത്തായി കേസന്വേഷണം ചൂണ്ടിക്കാട്ടിയാണ് കേരള പോലീസിനെ മുഖ്യമന്ത്രി അഭിനന്ദിച്ചത്

മാവോയിസ്റ്റ് ഏറ്റുമുട്ടലിലും, വാളയാർ കേസിലെ അന്വേഷണ വീഴ്ചയിലും ആക്ഷേപം ശക്തമാകുന്നതിനിടെ പോലീസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി. കൂടത്തായി കേസന്വേഷണം ചൂണ്ടിക്കാട്ടിയാണ് കേരള പോലീസ് രാജ്യത്തിന് തന്നെ അഭിമാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്.

വാളയാർ പീഡനക്കേസിൽ പ്രതികൾ രക്ഷപെടാനിടയായത് പോലീസ് അന്വേഷണത്തിലെ വീഴ്ച്ച മൂലമെന്നാണ് ആക്ഷേപം. പാലക്കാട് മാവോയിസ്റ്റുകളെ കൊന്നത് വ്യാജ ഏറ്റുമുട്ടലിലെന്ന് സി.പി.ഐ തന്നെ ആരോപണം ഉന്നയിച്ചു. ഈ ആക്ഷേപങ്ങൾക്ക് ശേഷം മുഖ്യമന്ത്രി പങ്കെടുത്ത പോലീസ് പരിപാടിയാണ് തിരുവനന്തപുരം എസ്.എ.പി ക്യാംപിൽ നടന്ന കേരളപ്പിറവി ദിനാഘോഷം.

പരിപാടിയിൽ പതിവ് പോലെ മുഖ്യമന്ത്രി കേരള പോലീസിനെ ഉപദേശിച്ചില്ല. പകരം കൂടത്തായി കേസന്വേഷണം ചൂണ്ടിക്കാട്ടി അഭിനന്ദിച്ചു. പോലീസിന്റെ മുൻവിധികളില്ലാത്ത അന്വേഷണ രീതികളെ മുഖ്യമന്ത്രി വാനോളം പുകഴ്ത്തി.

Tags
Back to top button