വാളയാർ കേസിൽ സി.ബി.ഐ അന്വേഷണത്തിന് സർക്കാർ എതിരല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

സി.ബി.ഐ അന്വേഷണത്തിന് കുട്ടികളുടെ രക്ഷിതാക്കൾ കോടതിയെ സമീപിച്ചാൽ സർക്കാർ അനുകൂല നിലപാട് സ്വീകരിക്കുമെന്നും മുഖ്യമന്ത്രി

വാളയാർ കേസിൽ സി.ബി.ഐ അന്വേഷണത്തിന് സർക്കാർ എതിരല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുട്ടികളുടെ രക്ഷിതാക്കൾ കോടതിയെ സമീപിച്ചാൽ സർക്കാർ അനുകൂല നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വാളയാർ സംഭവത്തിൽ വി.ടി ബൽറാം ആണ് അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്. എന്നാൽ നിരവധി തവണ ഉന്നയിച്ച വിഷയം എന്ന നിലയിൽ സ്പീക്കർ അനുമതി നിഷേധിക്കുകയായിരുന്നു. പ്രതിപക്ഷ ബഹളത്തിനു ശേഷം ശൂന്യവേളയിൽ ഉപക്ഷേപമായി വിഷയം അവതരിപ്പിക്കാൻ അനുമതി നൽകി.

കേസിലെ പ്രതിയുടെ സുഹൃത്തായ പ്രവീണിനെ പോലീസ് ചോദ്യം ചെയ്യാൻ വിളിച്ചതിന് പിന്നാലെ അയാൾ ആത്മഹത്യ ചെയ്തത് അന്വേഷിക്കണമെന്ന് വി.ടി ബൽറാം ആവശ്യപ്പെട്ടു. താനും പ്രതിയാക്കപ്പെടുമോ എന്ന ആശങ്കയിലാണ് പ്രവീൺ ആത്മഹത്യ ചെയ്തതെന്ന് മുഖ്യമന്ത്രി മറുപടി നൽകി. സി.ബി.ഐ അന്വേഷണത്തിന് സർക്കാർ അനുകൂലമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ആദ്യം തന്നെ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കേണ്ട കേസാണ് ഇതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. അടിയന്തിര പ്രമേയ നോട്ടീസ് പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം പിന്നിട് സഭയിൽ നിന്നിറങ്ങിപ്പോയിരുന്നു. വാളയാറിൽ നടക്കുന്നത് കൂടത്തായിയേക്കാൾ വലിയ കൊലപാതക പരമ്പരയാണെന്നും പ്രതിപക്ഷം ആരോപിച്ചു.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button