സംസ്ഥാനം (State)

തലസ്ഥാന നഗരി കുട്ടികളുടെ ചലച്ചിത്രോത്സവത്തിന് വേദിയാകുന്നു .

തലസ്ഥാന നഗരി കുട്ടികളുടെ ചലച്ചിത്രോത്സവത്തിന് വേദിയാകുന്നു

തിരുവനന്തപുരം: തലസ്ഥാന നഗരി കുട്ടികളുടെ ചലച്ചിത്രോത്സവത്തിന് വേദിയാകുന്നു .

പുരോഗമന കലാ സാഹിത്യ സംഘമാണ് കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമിയുടെ സഹകരണത്തോടെ ചലച്ചിത്രപ്രേമികളായ കുട്ടികൾക്കായി ചലച്ചിത്രോത്സവം ഒരുക്കുന്നത്. ഏപ്രിൽ 25ന് ആരംഭിക്കുന്ന കുട്ടികളുടെ ചലച്ചിത്രോത്സവം അഞ്ച് ദിവസം നീണ്ടു നിൽക്കും. മൊണ്ടാഷ് എന്ന് പേരിട്ടിരിക്കുന്ന ചലച്ചിത്രോത്സവം കോട്ടണ്‍ഹില്ലിലെ സര്‍ക്കാര്‍ എൽപി സ്കൂളിൽ വെച്ചാണ് അരങ്ങേറുന്നത്.

പത്ത് ചിത്രങ്ങളാണ് മേളയിൽ പ്രദര്‍ശിപ്പിക്കുന്നതെന്ന് സംഘാടകര്‍ വ്യക്തമാക്കി. 1995ലെ ഇറാനിയൻ ചിത്രമായ ദി വൈറ്റ് ബലൂൺ(സംവിധാനം; ജാഫര്‍ പനാഹി), ദി കളേഴ്സ് ഓഫ് പാരഡൈസ് (സംവിധാനം; മജിദ് മജീദി), സ്പാനിഷ് ചിത്രമായ ദി കളേഴ്സ് ഓഫ് മൗണ്ടൻ, 2013ൽ പുറത്തിറങ്ങിയ ഓസ്ട്രേലിയൻ ചിത്രം ദി റോക്കറ്റ് ആന്‍റ് വാൾ-ഇ എന്നിവയാണ് ചലച്ചിത്ര മേളയിലെ മുഖ്യ ആകര്‍ഷണങ്ങൾ. ഇറ്റാലിയൻ ക്ലാസിക് ചിത്രമായ ലൈഫ് ഈസ് ബ്യൂട്ടിഫുൾ, ബോളിവുഡ് ചിത്രം താരേ സമീൻ പര്‍ എന്നിവയും മേളയിൽ പ്രദര്‍ശിപ്പിക്കും. മലയാള ചിത്രങ്ങളായ ഒറ്റാൽ, ഗപ്പി, കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‍‍ലോ എന്നിവയും മേളയിൽ പ്രദര്‍ശിപ്പിക്കും. ചലച്ചിത്ര നിരൂപണമത്സരം,തിരക്കഥാ രചന, ഹ്രസ്വചിത്ര നിര്‍മ്മാണം എന്നിവയിലും മത്സരം നടത്താനും സംഘാടകര്‍ പദ്ധതിയിട്ടിട്ടുണ്ട്.

25ന് വൈകിട്ട് നാല് മണിയോടെ തൊഴിൽ മന്ത്രി ജി സുധാകരൻ മേള ഉദ്ഘാടനം നിര്‍വ്വഹിക്കും. സംസ്ഥാന ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് സജീവ് പാഴൂരും ചടങ്ങിൽ സംബന്ധിക്കും. യുവഡെലിഗേറ്റുകൾക്ക് 27ന് ചിത്രാഞ്ജലി സ്റ്റു‍ഡിയോ സന്ദര്‍ശിക്കാനുള്ള അവസരവും 26,28 തീയതികളിൽ ചലച്ചിത്ര മേഖലയിൽ പ്രവര്‍ത്തിക്കുന്നവരുമായി സംവദിക്കാനുള്ള അവസരവുമുണ്ടാകും.

പ്രവേശനം തികച്ചും സൗജന്യമാണ്. 22നാണ് രജിസ്ട്രേഷൻ ആരംഭിക്കുക. കൂടാതെ തലസ്ഥാന നഗരി മെയ് 14 മുതൽ 20 വരെ നടക്കുന്ന കുട്ടികൾക്കായുള്ള കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് വേദിയാകാനും ഒരുങ്ങുകയാണ്.

Summary
Review Date
Author Rating
51star1star1star1star1star
Tags
advt

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

This site uses Akismet to reduce spam. Learn how your comment data is processed.