ചിലിയിലെ ജനകീയ പ്രക്ഷോഭത്തിൽ മരിച്ചവരുടെ എണ്ണം 23 ആയി

മെട്രോ ടിക്കറ്റ് നിരക്ക് സർക്കാർ വർധിപ്പിച്ചതിനെതിരെ ഒക്ടോബർ ആറിനാണ് ചിലിയിൽ ജനകീയ പ്രക്ഷോഭം ആരംഭിച്ചത്. വിദ്യാർത്ഥികൾ ആരംഭിച്ച പ്രതിഷേധം പിന്നീട് ജനം ഏറ്റെടുക്കുകയായിരുന്നു.

ചിലിയിലെ ജനകീയ പ്രക്ഷോഭം അടിച്ചമർത്തും തോറും കൂടുതൽ ശക്തമാവുകയാണ്. പ്രതിഷേധവുമായി ബന്ധപ്പെട്ട സംഘർഷത്തിൽ കഴിഞ്ഞ ദിവസം ഒരു പതിമൂന്നു വയസ്സുക്കാരൻ കൂടി കൊല്ലപ്പെട്ടു. ഇതോടെ അഞ്ചാഴ്ചയിലേറെയായി നടക്കുന്ന പ്രക്ഷോഭത്തിൽ മരിച്ചവരുടെ എണ്ണം 23 ആയി.

തലസ്ഥാനമായ സാന്റിയാഗോയിലെ പ്ലാസാ ഇറ്റാലിയയ്ക്ക് സമീപം ആയിരകണക്കിന് പേരാണ് പ്രതിഷേധ പ്രകടനവുമായി ഒത്തുക്കൂടിയത്. പലയിടങ്ങളിലും പോലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി. പോലീസ് ആസ്ഥാന മന്ദിരം ഉൾപ്പടെയുള്ള സ്ഥാപനങ്ങൾ പ്രതിഷേധക്കാർ ആക്രമിച്ചു. സമാധാന കരാറെന്ന പേരിൽ വ്യാജ ഉടമ്പടികളുമായി സർക്കാർ തങ്ങളെ പറ്റിക്കുവാൻ ശ്രമിക്കുകയാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. പ്രക്ഷോഭത്തിൽ നിന്നും പിന്നോട്ടില്ല. ഇതുവരെ അനുകൂലമായ ഒരു തീരുമാനവും സർക്കാർ കൈക്കൊണ്ടിട്ടില്ലെന്നും പ്രതിഷേധക്കാർ വ്യക്തമാക്കി.

ഇതുവരെ രണ്ടായിരത്തോളം പേർക്കാണ് പ്രക്ഷോഭത്തിൽ പരുക്കേറ്റത്. സമരത്തിനിടെ പെല്ലറ്റുകൾ തറച്ച് 280 പേരുടെ കാഴ്ച തകരാറിലായി. രാജ്യത്തെ കുട്ടികളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ചിലി ചൈൽഡ് പ്രൊട്ടക്ഷൻ ഏജൻസി നേരത്തെ പോലീസിനെതിരെ വ്യാപക പരാതികൾ ലഭിച്ച വിവരം പുറത്തുവിട്ടിരുന്നു.

മെട്രോ ടിക്കറ്റ് നിരക്ക് സർക്കാർ വർധിപ്പിച്ചതിനെതിരെ ഒക്ടോബർ ആറിനാണ് ചിലിയിൽ ജനകീയ പ്രക്ഷോഭം ആരംഭിച്ചത്. വിദ്യാർത്ഥികൾ ആരംഭിച്ച പ്രതിഷേധം പിന്നീട് ജനം ഏറ്റെടുക്കുകയായിരുന്നു.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button