അന്തദേശീയം (International)

ലോകത്ത് ഏറ്റവും കൂടുതൽ നയതന്ത്ര പ്രതിനിധികളുള്ള രാജ്യമായി ചൈന.

ലോകത്താകെ 276 നയതന്ത്ര കാര്യാലയങ്ങളാണ് ചൈനയ്ക്കുള്ളത്.

ലോകത്ത് ഏറ്റവും കൂടുതൽ നയതന്ത്ര പ്രതിനിധികളുള്ള രാജ്യമായി ചൈന. ലോകത്താകെ 276 നയതന്ത്ര കാര്യാലയങ്ങളാണ് ചൈനയ്ക്കുള്ളത്. 273 നയതന്ത്ര കാര്യാലയങ്ങളുമായി അമേരിക്കയാണ് രണ്ടാം സ്ഥാനത്ത്. ഓസ്ട്രേലിയൻ ഏജൻസിയാണ് കണക്ക് പുറത്തുവിട്ടത്.

ഇതാദ്യമായാണ് നയതന്ത്ര പ്രതിനിധികളുടെ കാര്യത്തിൽ ചൈന ലോകത്ത് ഒന്നാമതാകുന്നത്. അമേരിക്കയെയാണ് ചൈന മറികടന്നത്. ലോകത്താകെ 276 നയതന്ത്ര കാര്യാലയങ്ങൾ ചൈനയ്ക്കുള്ളപ്പോൾ അമേരിക്കയ്ക്ക് 273 നയതന്ത്ര കാര്യാലയങ്ങളും പ്രതിനിധി ഓഫീസുകളുമാണുള്ളത്.

ഫ്രാൻസ്, ജപ്പാൻ, റഷ്യ എന്നീ രാജ്യങ്ങളാണ് യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനത്ത്. എംബസികളും കോൺസുലേറ്റുകളും ഉൾപ്പടെയുള്ളവയാണ് കണക്കിലുൾപ്പെടുത്തിയിരിക്കുന്നത്. അന്താരാഷ്ട്രതലത്തിലെ രാജ്യങ്ങളുടെ ശക്തി ദൗർബല്യങ്ങളാണ് കണക്കിലൂടെ വെളിപ്പെടുന്നതെന്ന് ഓസ്ട്രേലിയൻ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു.

Tags
Back to top button