ദേശീയം (National)

ചൈനീസ് സൈന്യം ഉത്തരാഖണ്ഡിലും കടന്നുകയറി.

ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ ഉപദേഷ്‍ടാവ് അജിത് ഡോവല്‍ ബീജിങ് സന്ദര്‍ശിക്കുന്നതിന് രണ്ടു ദിവസം മുന്‍പ് ചൈനീസ് സൈന്യം ഉത്തരാഖണ്ഡില്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടന്നുകയറി.

ജൂലൈ 25ന് ഉത്തരാഖണ്ഡിലെ ബരാഹോതിയിലാണ് ചൈനീസ് സൈന്യം കടന്നുകയറിയതെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്‍തു.

ജൂലൈ 25ന് രാവിലെ 9 മണിയോടെയായിരുന്നു ചൈനയുടെ കടന്നുകയറ്റം.

ഇന്ത്യന്‍ അതിര്‍ത്തിയില്‍നിന്ന് 800 മീറ്റര്‍ മുതല്‍ 1 കിലോ മീറ്റര്‍ വരെയുള്ള ഭാഗത്ത് ചൈനീസ് സൈന്യം എത്തിയെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ വര്‍ഷവും ഉത്തരാഖണ്ഡിലെ ബര്‍ഹോളിയില്‍ ചൈനീസ് സൈനികര്‍ 200 മീറ്ററോളം ഇന്ത്യന്‍ ഭൂവിഭാഗത്തിലേക്ക് കടന്നുകയറിയിരുന്നു.

 ഇന്ത്യയും ചൈനയും അതിര്‍ത്തി പങ്കിടുന്ന ദോക്ലാമില്‍ ചൈന കടന്നുകയറി റോഡ് നിര്‍മാണം തുടങ്ങിയത് കഴിഞ്ഞ മാസമാണ്.
ഇത് ഇരു രാജ്യങ്ങളും തമ്മില്‍ തര്‍ക്കത്തിലേക്ക് നയിക്കുകയും ചെയ്‍തിരുന്നു. എന്നാല്‍ ഇന്ത്യന്‍ സൈനികര്‍ ചൈനയുടെ പ്രദേശത്തേക്കാണ് കടന്നത് എന്ന നിലപാടിലാണ് ചൈന.
Tags
Back to top button