സിക്കിം സെക്​ടറിൽ ചൈനീസ്​ സൈന്യം കടന്നു കയറി: ബങ്കറുകൾ തകർത്തു.

ന്യൂഡൽഹി: ഇന്ത്യ–ചൈന അതിർത്തിയിലെ ​സിക്കിം സെക്​ടറിൽ ചൈനീസ്​ സൈന്യം കടന്നു കയറിയതായി റിപ്പോർട്ട്​.

രണ്ട്​ ഇന്ത്യൻ ബങ്കറുകൾ തകർത്തതായും വാർത്തകളുണ്ട്​.

സിക്കിമിലെ ഡോക്ക ലാ ജനറൽ ഏരിയയിലാണ്​ ചൈനീസ്​ സൈന്യം കടന്ന്​ കയറിയത്​.

ഇതിനെതിരെ ഇന്ത്യൻ സൈന്യത്തി​​​​െൻറ കടുത്ത ചെറുത്ത്​ നിൽപ്പ്​ ഉണ്ടായി.

കൈലാസ്​-മാനസരോവർ യാ​ത്രക്കായി എത്തിയ 40  തീർഥാടകരെ ചൈന തടഞ്ഞത്​ വിവാദമായിരുന്നു.

ഇതിന്​ പിന്നാലെയാണ്​ അതിർത്തിയിലും ചൈനയുടെ പ്രകോപനം ഉണ്ടായിരിക്കുന്നത്​.

Back to top button