അഭയാ‍ർഥികളുടെ വിഷമത്തിൽ ഒപ്പം നിൽക്കണമെന്ന് ക്രിസ്‍മസ് സന്ദേശത്തിൽ ഫ്രാൻസിസ് മാ‍ർപ്പാപ്പ.

ക്രിസ്‍മസ് സന്ദേശത്തിൽ ഫ്രാൻസിസ് മാ‍ർപ്പാപ്പ

<p>വത്തിക്കാൻ: ലോകത്തെങ്ങും പാലായനം ചെയ്യുന്ന അഭയാ‍ർഥികളുടെ വിഷമത്തിൽ ഒപ്പം നിൽക്കണമെന്ന് ക്രിസ്‍മസ് സന്ദേശത്തിൽ ഫ്രാൻസിസ് മാ‍ർപ്പാപ്പ. ഭൂമിയിൽ തങ്ങൾക്കായി ഒരു ഇടമില്ലെന്ന തോന്നൽ ആ‍ർക്കും ഉണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്‍മസ് ദിനത്തിൽ വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസലിക്കയില്‍ നടന്ന ആരാധനാ ശുശ്രൂഷകള്‍ക്ക് നേതൃത്വം നൽകുകയായിരുന്നു മാർപ്പാപ്പ.</p>

യേശുവിൻെറ മാതാപിതാക്കളായ മേരിയും ജോസഫും അഭയാ‍ർഥികളായിരുന്നുവെന്നും അദ്ദേഹം ഓ‍ർമ്മിപ്പിച്ചു. വേദനയോടെ ജനിച്ച മണ്ണ് വിട്ട് പോവേണ്ടി വരുന്ന നിരവധി പേരാണ് ഇന്ന് ലോകത്തുള്ളത്. തങ്ങൾക്കായി എവിടെയോ പ്രതീക്ഷയുടെ ഇത്തിരി വെട്ടം ഉണ്ടാവുമെന്ന വിശ്വാസത്തിലാണ് അവ‍ർ യാത്ര തുടങ്ങുന്നതെന്നും ഫ്രാൻസിസ് മാ‍ർപ്പാപ്പ പറഞ്ഞു.

<p>അവ‍ർ പ്രതിസന്ധികളെ മുഴുവൻ അതിജീവിക്കേണ്ടി വരികയാണ്. സ്വാഗതം ചെയ്യപ്പെടാത്ത ഇവരിലാണ് പലപ്പോഴും ദൈവസാന്നിധ്യമുള്ളതെന്നും അദ്ദേഹം പറഞ്ഞു.</>

Back to top button