പ്രധാന വാ ത്തക (Top Stories)സംസ്ഥാനം (State)

പ്രിന്‍സിപ്പലിനെ അപമാനിച്ച സംഭവം: കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

പ്രിന്‍സിപ്പലിനെ അപമാനിച്ച സംഭവം

കാസര്‍ഗോഡ്: കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് പ്രിന്‍സിപ്പലിന് വിരമിക്കുന്ന ദിവസം ആദരാഞ്ജലി അര്‍പ്പിച്ച് അപമാനിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു.

സ്ത്രീത്വത്തെ അപമാനിച്ച പ്രശ്‌നം മാത്രമല്ലിത്. അതിനെക്കാള്‍ ഗുരുതരമാണ്. സ്വന്തം അമ്മയെക്കാള്‍ ഉയര്‍ന്ന സ്ഥാനത്തു വേണം അധ്യാപികയെ കാണാന്‍. ഇത്തരത്തിലുള്ള നടപടി അംഗീകരിക്കുന്ന സംഘടനയല്ല എസ് എഫ് ഐയെന്നും അദ്ദേഹം പറഞ്ഞു.

കോളെജിലെ സ്റ്റാഫ് മുറിയില്‍ പ്രിന്‍സിപ്പല്‍ പി വി പുഷ്പജയ്ക്ക് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കുമ്പോള്‍ ചില വിദ്യാര്‍ത്ഥികള്‍, ആദരാഞ്ജലി അര്‍പ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും പടക്കം പൊട്ടിച്ച് ആഘോഷിക്കുകയും ചെയ്തിരുന്നു.

സംഭവത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ എസ് എഫ് ഐ പ്രവര്‍ത്തകരാണെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍ നല്‍കിയിരുന്നു.

Tags

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു