അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ ഫേസ്ബുക്കിൽ കുറിപ്പിട്ട എം സ്വരാജിനെതിരെ ഡി.ജി.പിക്ക് പരാതി.

യുവമോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പ്രകാശ് ബാബുവാണ് പരാതി നൽകിയത്.

അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ ഫേസ്ബുക്കിൽ കുറിപ്പിട്ട എം സ്വരാജ് എം.എൽ.എക്കെതിരെ ഡി.ജി.പിക്ക് പരാതി. യുവമോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പ്രകാശ് ബാബുവാണ് പരാതി നൽകിയത്.

സ്വരാജിന്റെ ഫേസ്ബുക്കിലെ പോസ്റ്റ് ജനങ്ങൾക്കിടയിൽ സ്പർധയും വിദ്വേഷവും ഉണ്ടാക്കുന്നതാണന്ന് പ്രകാശ് ബാബു പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഒരു വിഭാഗം ജനങ്ങളിൽ ആശങ്കയും അസ്വസ്ഥതയും വിദ്വേഷവും കത്തിച്ച് മുതലെടുക്കാനും കലാപവും സംഘർഷവും ഉണ്ടാക്കാനും ഉദ്ദേശിച്ചുള്ള പോസ്റ്റിനെതിരെ ക്രിമിനൽ കേസ് എടുക്കണമെന്നും പ്രകാശ് ബാബു ആവശ്യപ്പെട്ടു. സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് സഹിതമാണ് പ്രകാശ് ബാബു പരാതി നൽകിയത്.

അയോധ്യ കേസിൽ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചതിന് പിന്നാലെ സ്വരാജ് ഫേസ്ബുക്കിൽ കുറിപ്പിട്ടിരുന്നു. ‘വർത്തമാനകാല ഇന്ത്യയിൽ മറിച്ചൊരു വിധിയുണ്ടാകുമെന്ന് നിഷ്കളങ്കരേ നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ’ എന്നായിരുന്നു സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button