സംസ്ഥാനം (State)

സർക്കാർ സ്കൂളുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എ.ബി.വി.പി നടത്തിയ മാർച്ചിൽ സംഘർഷം.

കോട്ടയം ഡി.ഡി.ഇ ഓഫീസിലേക്ക് തള്ളിക്കയറാനുള്ള പ്രവർത്തകരുടെ ശ്രമം തടഞ്ഞതാണ് പൊലീസും പ്രവർത്തകരും തമ്മിലുള്ള സംഘർഷത്തിലേക്ക് വഴിവച്ചത്.

സർക്കാർ സ്കൂളുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോട്ടയം ഡി.ഡി.ഇ ഓഫീസിലേക്ക് എ.ബി.വി.പി നടത്തിയ മാർച്ചിൽ നേരിയ സംഘർഷം. ഓഫീസിലേക്ക് തള്ളിക്കയറാനുള്ള പ്രവർത്തകരുടെ ശ്രമം തടഞ്ഞതാണ് പൊലീസും പ്രവർത്തകരും തമ്മിലുള്ള സംഘർഷത്തിലേക്ക് വഴിവച്ചത്.

മാർച്ചിനെക്കുറിച്ച് പൊലീസിന് നേരത്തെ വിവരം നൽകിയിരുന്നില്ല. ഇതിനാൽ ഓഫീസ് ഗേറ്റിനു മുന്നിൽ സുരക്ഷയൊരുക്കാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. അതിനാൽ സംഘടിച്ചെത്തിയ 20 ഓളം പ്രവർത്തകർ ഓഫീസ് വളപ്പിലേക്ക് പ്രവേശിക്കുകയായിരുന്നു. തുടർന്ന് ഉപരോധം നടത്തിയ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Tags
Back to top button