രാഷ്ട്രീയം (Politics)

രാഹുലിൻ്റെ വസതിക്കു പുറത്ത് നിരാഹാര സമരവുമായി കോൺഗ്രസ് പ്രവര്‍ത്തകര്‍

രാഹുലിൻ്റെ വസതിക്കു പുറത്ത് നിരാഹാര സമരവുമായി കോൺഗ്രസ് പ്രവര്‍ത്തകര്‍

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രാജിവയ്ക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നിരാഹാര സമരവുമായി കോൺഗ്രസ് പ്രവര്‍ത്തകര്‍. രാഹുലിൻ്റെ വസതിക്കു പുറത്ത് ഡൽഹി പ്രദേശ് കോൺഗ്രസ് നേതാവ് വിജയ് ജത്യൻ്റെ നേതൃത്വത്തിലാണ് സമരം ആരംഭിച്ചിരിക്കുന്നത്.

വിജയ് ജത്യനോടൊപ്പം നാല് കോൺഗ്രസ് പ്രവര്‍ത്തകരും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. രാഹുൽ തീരുമാനം പിൻവലിക്കുന്നതുവരെ സമരം തുടരുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കോൺഗ്രസ് പ്രവര്‍ത്തകര്‍.

രാഹുൽ രാജിവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് എം കെ സ്റ്റാലിൻ, ലാലുപ്രസാദ് യാദവ് തുടങ്ങിയവരും രംഗത്തെത്തി. ‘രാഹുൽ രാജിവയ്ക്കരുത്, നിങ്ങള്‍ ജനങ്ങളുടെ മനസിൽ വിജയിച്ചുവെന്ന്’ സ്റ്റാലിൽ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ തീരുമാനം ആത്മഹത്യാപരമാണെന്ന് ലാലു പ്രസാദ് പറഞ്ഞു. സംഘപരിവാറിനെതിരെ പോരാടുന്ന എല്ലാവരെയും പിന്നോട്ടടിക്കുന്ന നിലപാട് രാഹുൽ എടുക്കരുതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം രാജിയിൽ ഉറച്ച് തന്നെ നിൽക്കുയാണ് രാഹുൽ ഗാന്ധി. മുതിര്‍ന്ന നേതാക്കളുടെ അനുനയിപ്പിക്കാനുള്ള ശ്രമം ഇതുവരെ ഫലിച്ചിട്ടില്ല. ഒരു മാസത്തിനുള്ളിൽ പുതിയ അധ്യക്ഷനെ കണ്ടെത്തിക്കൊള്ളാൻ രാഹുൽ നിര്‍ദ്ദേശിച്ചെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. തനിക്ക് മേൽ സമ്മര്‍ദ്ദം തുടരേണ്ടതില്ലെന്ന് രാഹുൽ നേതാക്കളെ അറിയിച്ചു. അതേസമയം ലോക്സഭാ കക്ഷിനേതൃസ്ഥാനം വഹിക്കാമെന്ന് രാഹുൽ അറിയിച്ചതായാണ് സൂചന.

2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ആകെ 52 സീറ്റുകള്‍ മാത്രമാണ് കോൺഗ്രസിന് നേടാനായത്. കേരളം, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ മാത്രമാണ് കോൺഗ്രസിന് കൂടുതൽ സീറ്റുകള്‍ ലഭിച്ചത്. ഹിന്ദി ഹൃദയ ഭൂമിയായ ഉത്തര്‍പ്രദേശിൽ കോൺഗ്രസിന് ഒരു സീറ്റിലേക്ക് ഒതുങ്ങേണ്ടിയും വന്നു.

Tags
Back to top button
%d bloggers like this: