കർണാടകയിൽ അയോഗ്യരാക്കപ്പെട്ട കോൺഗ്രസ്-ജെ.ഡി.എസ് എം.എൽ.എമാർ ബി.ജെ.പിയിൽ

അയോഗ്യരാക്കപ്പെട്ട എം.എൽ.എമാർക്ക് അവരുടെ സീറ്റുകൾ തന്നെ ഉപതെരഞ്ഞെടുപ്പിൽ നൽകി.

കർണാടകയിൽ അയോഗ്യരാക്കപ്പെട്ട 16 കോൺഗ്രസ്- ജെ.ഡി.എസ് എം.എൽ.എമാർ ബി.ജെ.പിയിൽ. മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ എന്നിവരുടെ സാന്നിധ്യത്തിലാണ് അയോഗ്യരാക്കപ്പെട്ടവർ പാർട്ടിയിൽ ചേർന്നത്.
അയോഗ്യരാക്കപ്പെട്ട എം.എൽ.എമാർക്ക് അവരുടെ സീറ്റുകൾ തന്നെ ഉപതെരഞ്ഞെടുപ്പിൽ നൽകി. കോൺഗ്രസ് എം.എൽ.എമാരായിരുന്ന മഹേഷ് കുമാത്തല്ലി (അതാനി), ശ്രീമന്ത ഗൗഡ പാട്ടീൽ (കാഗ് വാഡ്), രമേഷ് ജാർക്കിഹോളി (ഗോകക്), ശിവരാം ഹെബർ (യെല്ലാപൂർ), ബിസി പാട്ടീൽ (ഹിരേകെരുർ), ആനന്ദ് സിംഗ് (വിജയനഗര), കെ സുധാകർ(ചിക്കബല്ലാപുര), ബൈരാതി ബാസവരാജ്(കെആർ പുരം), എസ്ടി സോമശേഖർ(യശ്വന്ത്പുർ), എംടിബി നാഗരാജ്(ഹോസ്കോട്ട്) ജെ.ഡി.എസ് എം.എൽ.എമാരായിരുന്ന കെ ഗോപാലയ്യ(മഹാലക്ഷ്മി ലേ-ഔട്ട്), എ.എച്ച് വിശ്വനാഥ്(ഹുൻസുർ), കെ.സി നാരായണ ഗൗഡ(കൃഷ്ണരാജ്പേട്ട്) എന്നിവർക്കാണ് ബി.ജെ.പി സ്ഥാനാർത്ഥിത്വം നൽകിയത്.

പാർട്ടിക്ക് നിയമസഭയിൽ ഭൂരിപക്ഷം കിട്ടാൻ ഉപതെരഞ്ഞെടുപ്പിൽ 15 സീറ്റുകളിൽ ആറെണ്ണമെങ്കിലും വിജയിക്കണം. 12 സീറ്റുകൾ കോൺഗ്രസിന്റെയും മൂന്നെണ്ണം ജെ.ഡി.എസിന്റെയും സിറ്റിംഗ് സീറ്റുകളാണ്.

അതേസമയം, കോൺഗ്രസുമായി സഖ്യം പിരിഞ്ഞ ജെ.ഡി.എസ് പത്ത് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

17 കോൺഗ്രസ്-ജെ.ഡി.എസ് എം.എൽ.എമാരെയായിരുന്നു അന്നത്തെ സ്പീക്കറായ കെ.ആർ രമേശ്കുമാർ അയോഗ്യരാക്കിയത്. കോൺഗ്രസ് എം.എൽ.എ റോഷൻ ബെയ്ഗിനെ ബി.ജെ.പിയിലെടുത്തിട്ടില്ല.

സ്പീക്കറുടെ നടപടി ശരിവച്ച സുപ്രീംകോടതി ഇവർക്ക് മത്സരിക്കാൻ അനുമതി നൽകി. 2023 വരെ മത്സരിക്കാനാവില്ലെന്നായിരുന്നു സ്പീക്കറുടെ ഉത്തരവ്.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button