മന്ത്രി ജി സുധാകരൻ സ്ത്രീ വിരുദ്ധനും ക്രൂരനുമായ കംസനാണെന്ന് കോൺഗ്രസ് നേതാവ് എം.എം ഹസൻ.

സുധാകരൻ നടത്തിയ പൂതന പരാമർശം ഷാനിമോൾക്കെതിരെയാണെന്ന് എല്ലാവർക്കും അറിയാമെന്നും ഹസൻ അരൂരിൽ പറഞ്ഞു.

മന്ത്രി ജി സുധാകരൻ സ്ത്രീ വിരുദ്ധനും ക്രൂരനുമായ കംസനാണെന്ന് കോൺഗ്രസ് നേതാവ് എം.എം ഹസൻ. സുധാകരൻ നടത്തിയ പൂതന പരാമർശം ഷാനിമോൾക്കെതിരെയാണെന്ന് എല്ലാവർക്കും അറിയാമെന്നും ഹസൻ അരൂരിൽ പറഞ്ഞു.

പുരാണ കഥാപത്രങ്ങളുടെ പേരിലാണ് അരൂരിലെ തെരഞ്ഞെടുപ്പ് ചൂടിൽ ആരോപണ പ്രത്യാരോപണങ്ങൾ കൊഴുക്കുന്നത്. നേരത്തെ ജി സുധാകരൻ ആരുടേയും പേര് പറയാതെയാണ് പൂതന പരാമർശം നടത്തിയതെങ്കിൽ, സുധാകരന്റെ പേര് പറഞ്ഞാണ് എം.എം ഹസൻ, കംസൻ പരാമർശം നടത്തിയിരിക്കുന്നത്. ജി സുധാകരൻ സ്ത്രീ വിരുദ്ധനും ക്രൂരനുമായ കംസനാണെന്ന് ഹസൻ തുറന്നടിച്ചു.

പാലായിൽ ഒരു കൈതച്ചക്ക വീണ് മുയൽ ചത്തത് ഈ ഉപതെരഞ്ഞെടുപ്പുകളിൽ ആവർത്തിക്കില്ലെന്നും ഹസൻ പറഞ്ഞു. ശബരിമല വിഷയത്തിലെ യു.ഡി.എഫ് നിലപാട് ആവർത്തിച്ച ഹസൻ, വിഷയത്തിൽ എൻ.എസ്.എസ് സ്വീകരിക്കുന്ന നിലപാടിനെ സ്വാഗതം ചെയ്യുകയും ചെയ്തു.

Back to top button