മഹാരാഷ്ട്ര നിയമസഭയുടെ പുതിയ സ്പീക്കറായി കോൺഗ്രസ് നേതാവ് നാനാ പട്ടോളയെ തെരഞ്ഞെടുത്തു.

ബി.ജെ.പി സ്പീക്കർ സ്ഥാനാർത്ഥിയെ പിൻവലിച്ചതിനെ തുടർന്നാണ് നാനാ പട്ടോളയെ എതിരില്ലാതെ തെരഞ്ഞെടുത്തത്.

മഹാരാഷ്ട്ര നിയമസഭയുടെ പുതിയ സ്പീക്കറായി കോൺഗ്രസ് നേതാവ് നാനാ പട്ടോളയെ എതിരില്ലാതെ തെരഞ്ഞെടുത്തു. ബി.ജെ.പി സ്പീക്കർ സ്ഥാനാർത്ഥിയെ പിൻവലിച്ചതിനെ തുടർന്നാണ് നാനാ പട്ടോളയെ എതിരില്ലാതെ തെരഞ്ഞെടുത്തത്. കോൺഗ്രസിനാണ് മഹാ സഖ്യത്തിൽ സ്പീക്കർ സ്ഥാനം.

ഇന്നലെ നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് സമയത്ത് ശക്തമായ പ്രതിഷേധമുണ്ടാക്കിയ ബി.ജെ.പി സ്പീക്കർ സ്ഥാനത്തേക്ക് പത്രിക സമർപ്പിച്ചിരുന്നു. കിഷൻ കത്തോരെയായിരുന്നു ബി.ജെ.പിയുടെ സ്പീക്കർ സ്ഥാനാർത്ഥി.

എൻ.സി.പിയടക്കമുള്ള രാഷ്ട്രീയ കക്ഷികളുടെ അഭ്യർത്ഥനയുടെ അടിസ്ഥാനത്തിലാണ് ബി.ജെ.പിയുടെ പിൻമാറ്റം. സഭയുടെ അന്തസ്സ് നിലനിർത്തണമെന്നും സ്പീക്കർ സ്ഥാനത്തേക്കുള്ള മത്സരം ഒഴിവാക്കണമെന്നുമായിരുന്നു ബി.ജെ.പിയോട് മറ്റ് രാഷ്ട്രീയ കക്ഷികളുടെ അഭ്യർത്ഥന. മഹാ സഖ്യത്തിൽ എൻ.സി.പിക്കാണ് ഉപമുഖ്യമന്ത്രി സ്ഥാനം. അജിത് പവാറിനെ ഉപമുഖ്യമന്ത്രിയാതക്കുന്നതിൽ ചില എൻ.സി.പി എം.എൽ.എമാർ പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ശരത് പവാർ ആയിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.

Back to top button