ദേശീയം (National)

ഉത്തർപ്രദേശിൽ കോൺഗ്രസ് നേതാവിനെ അജ്ഞാതസംഘം വെടിവച്ച് കൊലപ്പെടുത്തി

കോൺഗ്രസ് പ്രാദേശിക നേതാവായ മുഹമ്മദ് ഫറൂഖിനെയാണ് അജ്ഞാതസംഘം കൊലപ്പെടുത്തിയത്.

ഉത്തർപ്രദേശിലെ അലിഗഢിൽ കോൺഗ്രസ് നേതാവിനെ വെടിവച്ച് കൊന്നു. പ്രാദേശിക നേതാവായ മുഹമ്മദ് ഫറൂഖിനെയാണ് അജ്ഞാതസംഘം കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.

ബൈക്കിലെത്തിയ സംഘം ഓഫീസിൽ അതിക്രമിച്ച് കയറി ഫറൂഖിനെ കൊലപ്പെടുത്തുകയായിരുന്നു. വെടിയുതിർത്തുന്ന ശബ്ദം കേട്ട് നാട്ടുകാർ ഓടിക്കൂടി അക്രമികളിൽ ഒരാളെ പിടികൂടിയെങ്കിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു.

ഫറൂഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സ്വത്ത് തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags
Back to top button
%d bloggers like this: