ദേശീയം (National)

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ ബി.ജെ.പിയെ അനുവദിക്കില്ലെന്ന് കോൺഗ്രസ് എം.പി ഹുസ്സൈൻ ദൽവായി

ഹൈക്കമാൻഡ് നിർദ്ദേശത്തിനനുസരിച്ച് മാത്രമെ കോൺഗ്രസ് എം.എൽ.എമാർ പ്രവർത്തിക്കൂ എന്ന് ഉറപ്പുണ്ടെന്നും ദൽവായി പറഞ്ഞു.

മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ ബി.ജെ.പിയെ അനുവദിക്കില്ലെന്ന് കോൺഗ്രസ് എം.പി ഹുസ്സൈൻ ദൽവായി. ഹൈക്കമാൻഡ് നിർദ്ദേശത്തിനനുസരിച്ച് മാത്രമെ കോൺഗ്രസ് എം.എൽ.എമാർ പ്രവർത്തിക്കൂ എന്ന് ഉറപ്പുണ്ടെന്നും ദൽവായി പറഞ്ഞു.

എല്ലാ കോൺഗ്രസ് എം.എൽ.എമാരും ഒരുമിച്ച് നിൽക്കും. ഒരു എം.എൽ.എ പോലും പാർട്ടിയിൽനിന്ന് വിട്ടുപോകില്ല. ഹൈക്കമാൻഡിന്റെ നിർദ്ദേശം അനുസരിച്ചാകും അവർ പ്രവർത്തിക്കുക. സർക്കാർ രൂപീകരിക്കാൻ ബി.ജെ.പിയെ അനുവദിക്കില്ല. മഹാരാഷ്ട്രയെ രക്ഷിക്കാൻ വേണ്ടിയാണ് ജനങ്ങൾ തങ്ങൾക്ക് വോട്ടു ചെയ്തതെന്നും ദൽവായി മുംബൈയിൽ പറഞ്ഞു.

അതേസമയം കാവൽ മന്ത്രിസഭയുടെ കാലാവധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കെ, മഹാരാഷ്ട്രയിലെ തങ്ങളുടെ എം.എൽ.എമാരെ കോൺഗ്രസ് നേതൃത്വം റിസോർട്ടിലേക്ക് മാറ്റും. രാജസ്ഥാനിലെ ജയ്പൂരിലുള്ള റിസോർട്ടിലേക്കാണ് ഇവരെ മാറ്റുന്നത്. രാജസ്ഥാനിൽ കോൺഗ്രസ് സർക്കാർ അധികാരത്തിലുള്ളതിനാലാണ് ഈ തീരുമാനം.

അതേസമയം മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിനുള്ള ബി.ജെ.പിയുടെ ശ്രമങ്ങളെ പരമാവധി സമ്മർദ്ദത്തിലാക്കുകയാണ് ശിവസേന. ശിവസേനയെ അനുനയിപ്പിക്കാൻ ആർ.എസ്.എസ് നേതാക്കളെ രംഗത്തിറക്കിയിരിക്കുകയാണ് ബി.ജെ.പി.

Tags
Back to top button