ദേശീയം (National)

മധ്യപ്രദേശിൽ കഞ്ചാവ് കൃഷി നിയമാനുസൃതമാക്കാൻ കോൺഗ്രസ് സർക്കാർ

മരുന്ന് ഉത്പാദനവുമായി ബന്ധപ്പെട്ട വ്യവസായങ്ങൾക്ക് വേണ്ടി മാത്രം അനുമതി നൽകാനാണ് തീരുമാനം.

മധ്യപ്രദേശിൽ കഞ്ചാവ് കൃഷി നിയമാനുസൃതമാക്കാൻ കോൺഗ്രസ് നേതൃത്വത്തിലുള്ള മധ്യപ്രദേശ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. മരുന്ന് ഉത്പാദനവുമായി ബന്ധപ്പെട്ട വ്യവസായങ്ങൾക്ക് വേണ്ടി മാത്രം അനുമതി നൽകാനാണ് തീരുമാനം.

അതേസമയം കമൽനാഥ് സർക്കാരിന്റെ നീക്കത്തിനെതിരെ പ്രതിപക്ഷം വിമർശനവുമായി രംഗത്ത് വന്നു. പഞ്ചാബിന്റെ അവസ്ഥയിലേക്ക് മധ്യപ്രദേശിനെ എത്തിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് ബി.ജെ.പി ആരോപിച്ചു.

ഉത്തർപ്രദേശിലും ഉത്താരഖണ്ഡിലും കഞ്ചാവ് കൃഷി ചെയ്യുന്നുണ്ടെന്നും ക്യാൻസറിന് മരുന്നുണ്ടാക്കാൻ കഞ്ചാവ് ഉപയോഗിക്കാം എന്നും മധ്യപ്രദേശ് നിയമ മന്ത്രി പി.സി ശര്മ പറഞ്ഞു.

2017-ലാണ് ഉത്തരാഖണ്ഡിൽ കഞ്ചാവ് കൃഷിക്ക് അനുമതി നൽകിയത്. വ്യവസായിക ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കാനാണ് അനുമതി. കഞ്ചാവ് കൃഷിക്ക് അനുമതി ലഭിക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനമായിരുന്നു ഉത്തരാഖണ്ഡ്.

Tags
Back to top button