യൂണിവേഴ്സിറ്റി കോളജിലെ അതിക്രമത്തിനെതിരെ കോൺഗ്രസ് ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും.

കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് കോൺഗ്രസിന്റെയും കെ.എസ്.യുവിന്റെയും നീക്കം.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ഇന്നലെയുണ്ടായ എസ്.എഫ്.ഐ അതിക്രമത്തിനെതിരെ കോൺഗ്രസ് ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. മണ്ഡലം തലങ്ങളിൽ ആകും പ്രതിഷേധം. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് കോൺഗ്രസിന്റെയും കെ.എസ്.യുവിന്റെയും നീക്കം.

വിഷയത്തിൽ ഗവർണറെക്കണ്ട് പരാതി നൽകാനും നേതൃത്വം ആലോചിക്കുന്നുണ്ട്. അതിനിടെ എസ്.എഫ്.ഐ – കെ.എസ്.യു സംഘർഷത്തിൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്. അറുപത് പേർക്കെതിരെയാണ് കേസ് എടുത്തത്. റോഡ് ഉപരോധിച്ചതിനും പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനുമാണ് കേസ്. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അഭിജിത്തിന്റെ മൊഴിയിൽ മുപ്പത് പേർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. കൺറോൺമെന്റ് പൊലീസാണ് കേസ് എടുത്തിരിക്കുന്നത്.

ഇന്നലെ വൈകുന്നേരമാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ കെ.എസ്.യു – എസ്.എഫ്.ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. യൂണിവേഴ്സിറ്റി കോളജിൽ കെ.എസ്.യു പ്രവർത്തകന് മർദനമേറ്റ സംഭവത്തിൽ പ്രതിഷേധിച്ച കെ.എസ്.യു പ്രവർത്തകർക്ക് നേരെ എസ്.എഫ്.ഐ പ്രവർത്തകർ കല്ലെറിയുകയായിരുന്നുവെന്നാണ് ആരോപണം.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button