ഗാന്ധി കുടുംബത്തിലെ നേതാക്കൾക്ക് നൽകിയിരുന്ന എസ്.പി.ജി സുരക്ഷ പിൻവലിച്ച നടപടിയിൽ കോൺഗ്രസ്–ബി.ജെ.പി തർക്കം രൂക്ഷം

രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാണെന്ന് ചൂണ്ടിക്കാണിച്ചതിനുള്ള പ്രതികാരമായാണ് എസ്.പി.ജി സുരക്ഷ പിൻവലിച്ചതെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു.

ഗാന്ധി കുടുംബത്തിലെ മൂന്ന് നേതാക്കൾക്ക് നൽകിയിരുന്ന എസ്.പി.ജി സുരക്ഷ പിൻവലിച്ച നടപടിയിൽ കോൺഗ്രസ് – ബി.ജെ.പി തർക്കം രൂക്ഷം. എസ്.പി.ജി സുരക്ഷ പിൻവലിച്ചതിനു പിന്നിൽ രാഷ്ട്രീയം മാത്രമാണെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു.

ഈ മാസം ആദ്യമാണ് സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്കേർപ്പെടുത്തിയിരുന്ന എസ്.പി.ജി സുരക്ഷ കേന്ദ്ര സർക്കാർ പിൻവലിച്ചത്. മൂന്നുപേർക്കും സെഡ് പ്ലസ് സുരക്ഷയായിരുന്നു നൽകിയിരുന്നത്. പകരം സി.ആർ.പി.എഫിനെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്.

എസ്.പി.ജി സുരക്ഷ പിൻവലിച്ചതിനെച്ചൊല്ലി പാർലമെന്റിൽ അകത്തും പുറത്തും കോൺഗ്രസ് പ്രതിഷേധിക്കുന്നതിനിടെ ഇത് ആദ്യമായാണ് ഗാന്ധി കുടുംബത്തിൽ നിന്നുള്ള ഒരു അംഗം ബി.ജെ.പിക്കെതിരെ പ്രത്യക്ഷ വിമർശനവുമായി രംഗത്തെത്തിയത്.

രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാണെന്ന് ചൂണ്ടിക്കാണിച്ചതിനുള്ള പ്രതികാരമായാണ് എസ്.പി.ജി സുരക്ഷ പിൻവലിച്ചതെന്ന് പ്രിയങ്കാ ഗാന്ധി ആരോപിച്ചു. എന്നാൽ കോൺഗ്രസിന്റെ നിലപാട് രാഷ്ട്രീയ ധാർമികതയ്ക്ക് നിരക്കുന്നതല്ലെന്നാണ് ബി.ജെ.പിയുടെ പ്രതികരണം. ഗാന്ധി കുടുംബം ഇപ്പോഴും അവരുടെ ഏകാധിപത്യത്തിനു കീഴിലാണ് രാജ്യമെന്ന രീതിയിലാണ് ചിന്തിക്കുന്നതെന്നും ബി.ജെ.പി കുറ്റപ്പെടുത്തി.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button