സംസ്ഥാനം (State)

ഹെലികോപ്റ്റർ വാടകയ്ക്കെടുക്കുന്നതുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാരിന്റെ കരാർ വിവാദത്തിൽ.

ചിപ്സൺ ഏവിയേഷന്റെ കുറഞ്ഞ തുകയുടെ ക്വട്ടേഷൻ പരിഗണിക്കാതെ ഉയർന്ന തുകയ്ക്ക് പവൻഹാൻസിന് കരാർ കൊടുത്തത്.

ഹെലികോപ്റ്റർ വാടകയ്ക്കെടുക്കുന്നതുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാരിന്റെ കരാർ വിവാദത്തിൽ. ചിപ്സൺ ഏവിയേഷന്റെ കുറഞ്ഞ തുകയുടെ ക്വട്ടേഷൻ പരിഗണിക്കാതെ ഉയർന്ന തുകയ്ക്ക് പവൻഹാൻസിന് കരാർ കൊടുത്തത്. ഒരു കോടി നാൽപ്പത്തി നാല് ലക്ഷം രൂപയ്ക്ക് മൂന്ന് ഹെലികോപ്റ്ററുകൾ നൽകാമെന്നായിരുന്നു ചിപ്സൺ ഏവിയേഷന്റെ വാഗ്ദാനം. പ്രതിമാസം അറുപത് മണിക്കൂർ സേവനവും ഉറപ്പു നൽകിയിരുന്നു. പൊലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവയായിരുന്നു കരാറിന് നേതൃത്വം നൽകിയത്.

ഹെലികോപ്റ്റർ വാടകയ്ക്കെടുക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം സംബന്ധിച്ച വാർത്ത ഇന്നലെയാണ് പുറത്തുവന്നത്. ഡൽഹി ആസ്ഥാനമായുള്ള പവൻഹാൻസുമായി ഇത് സംബന്ധിച്ച് ധാരണാപത്രത്തിൽ സർക്കാർ ഉടൻ ഒപ്പുവയ്ക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. ചിപ്സൺ ഏവിയേഷൻ മുന്നോട്ടുവച്ച വാഗ്ദാനത്തെ അപേക്ഷിച്ച് പവൻഹാൻസിന്റേത് സർക്കാരിന് നഷ്ടം വരുത്തിവയ്ക്കുന്നതാണ്. ചിപ്സൺ ഒരു കോടി നാൽപ്പത്തി നാല് ലക്ഷം രൂപയ്ക്ക് മൂന്ന് ഹെലികോപ്റ്ററുകൾ വാഗ്ദാനം ചെയ്യുമ്പോൾ പവൻഹാൻസ് ഒരു ഹെലികോപ്റ്ററാണ് നൽകുക. ചിപ്സൺ മുന്നോട്ടുവയ്ക്കുന്നത് 60 മണിക്കൂറത്തെ സേവനമാണ്. അതേസമയം, പവർഹാൻസ് വാഗ്ദാനം ചെയ്യുന്നത് പ്രതിമാസം 20 മണിക്കൂറത്തെ സേവനം മാത്രമാണ്.

Tags
Back to top button