കൊച്ചി മേയർ സൗമിനി ജെയിനെതിരായി അഴിമതി ആരോപണം

ദുർബല ജനവിഭാഗങ്ങൾക്ക് പാർപ്പിടസൗകര്യം ഒരുക്കുന്ന ഭവനസമുച്ചയ നിർമ്മാണവുമായി ബന്ധപ്പെട്ടാണ് അഴിമതി ആരോപണം

കൊച്ചി മേയർ സൗമിനി ജെയിനെതിരായ അഴിമതി ആരോപണത്തിൽ സ്റ്റേറ്റ് പെർഫോമൻസ് ഓഡിറ്റിങ്ങ് സംഘം പരിശോധന നടത്തി. ഭവന പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേടിലാണ് നടപടി എടുത്തിരിക്കുന്നത്. കോർപ്പറേഷൻ ആസ്ഥാനത്ത് തെളിവെടുപ്പ് നടത്തി.

ദുർബല ജനവിഭാഗങ്ങൾക്ക് പാർപ്പിടസൗകര്യം ഒരുക്കുന്ന മട്ടാഞ്ചേരി തുരുത്തി കോളനി ഭവനസമുച്ചയ നിർമ്മാണവുമായി ബന്ധപ്പെട്ടാണ് അഴിമതി ആരോപണം ഉയർന്നിരിക്കുന്നത്.

ഭവനസമുച്ചയത്തിന്റെ നിർമ്മാണ ചുമതലയുള്ള കരാറുകാരന് പദ്ധതി ആരംഭിക്കുന്നതിന് മുൻപ് പരിശോധന നടത്താതെ മുൻകൂറായി 92 ലക്ഷം രൂപ കൈമാറിയിരുന്നു. ഇതിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത് വന്നിരിക്കുകയാണ്. നേരത്തെ അവിശ്വാസ പ്രമേയ നോട്ടീസിലും ഫ്ളാറ്റ് നിർമാണ അഴിമതി പ്രതിപക്ഷം ഉന്നയിച്ചിരുന്നു.

ഇ-ഗവർണൻസ്, കോർപ്പറേഷൻ പുതിയ ഓഫീസ് കെട്ടിട നിർമ്മാണത്തിലെ അലംഭാവം, സ്മാർട് സിറ്റി പദ്ധതി ടെൻഡറുകൾ വിളിച്ചതിലെ അപാകത തുടങ്ങിയ ആരോപണങ്ങളും പ്രതിപക്ഷം നേരത്തെ മേയർക്കെതിരെ ഉയർത്തിയിട്ടുണ്ട്.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button