ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ചു.

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം

 രഘുനാഥ്
<p>ഇരിങ്ങാലക്കുട:  തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ചു. </p>മാള സ്വദേശി ഇമ്മാനുവൽ ഭാര്യ മേഴ്സി എന്നിവരാണ് മരിച്ചത്. അമേരിക്കയിലുള്ള മൂത്തമകളുടെ അടുത്തേക്ക് ഭാര്യ പോകുന്നതിനേച്ചൊല്ലിയുള്ള വഴക്കാണ് സംഭവത്തിനു പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആന്ധ്രാ പോലീസ്സിൽ സബ്ബ് ഇൻസ്പെക്ടറായിരുന്നു ഇമ്മാനുവൽ. മേഴ്സി ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ ഹയർ സെക്കൻഡറി സ്കൂളിൽ അദ്ധ്യാപികയും. വിരമിച്ച ശേഷം വിശ്ര മജീവിതം നയിക്കുകയായിരുന്നു ഇരുവരും.
പുതിയ വീടിന്റെ പണി നടക്കുന്നതിനാൽ വാടക വീട്ടിലായിരുന്ന താമസം. രാവിലെ പാലുമായി വന്ന യുവാവാണ് ഇമ്മാനുവലിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഉടൻ തന്നെ ബന്ധുക്കളെയും പോലീസ്സിനേയും വിവരമറിയിച്ചു. പോലീസെത്തി പരിശോധിച്ചപ്പോഴാണ് മേഴ്സിയുടെ മൃദദേഹം കണ്ടത്.ഇവർക്ക് നല് പെൺമക്കളായിരുന്നു.മൂന്നു പേരുടെ വിവാഹം കഴിഞ്ഞു.<p>ഇളയ മകൾ ബാംഗ്ളൂരിൽ ഐ ടി ഉദ്യോഗസ്ഥയാണ്. അമേരിക്കയിൽ മൂത്ത മകളാണ് ഉള്ളത്.</>

new jindal advt tree advt
Back to top button