അനധികൃതമായി സ്വത്ത് സമ്പാദിച്ച കേസിൽ കെ.ബാബുവിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.

കെ.ബാബുവിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.

തിരുവനന്തപുരം: അനധികൃതമായി സ്വത്ത് സമ്പാദിച്ച കേസിൽ കുറ്റവിമുക്തനാക്കണമെന്ന മുൻ മന്ത്രി കെ.ബാബുവിന്റെ ആവശ്യം വിജിലൻസ് കോടതി തള്ളി. 43 ശതമാനം അധികമായി സ്വത്ത് സമ്പാദിച്ചെന്നാണ് കുറ്റപത്രത്തിലുള്ളത്.

യാത്രാപ്പടി വരുമാനമായി കണക്കാക്കണം എന്ന ബാബുവിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. 2007 ജൂലൈ മുതൽ 2016 വരെയുള്ള കാലഘട്ടത്തിൽ അധികമായി സ്വത്ത് സമ്പാദിച്ചെന്നാണ് കണ്ടെത്തൽ. എംഎൽഎ ആയിരിക്കുമ്പോൾ സ്വീകരിച്ച ആനുകൂല്യങ്ങളാണ് അധിക വരുമാനമായി കണക്കാക്കുന്നതെന്ന ബാബുവിന്റെ വാദം കോടതി അംഗീകരിച്ചില്ല. തൃപ്പൂണിത്തുറ പ്രതികരണ വേദിയാണ് തൃശൂർ വിജിലൻസ് കോടതിയിൽ ബാബുവിനെതിരെ പരാതി നൽകിയിരുന്നത്. ജനുവരിയിൽ മൂവാറ്റുപുഴ വിജിലൻസ് കോടതി ബാബുവിന് ജാമ്യം അനുവദിച്ചിരുന്നു.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button