ഐ.എൻ.എക്സ് മീഡിയ അഴിമതി കേസിൽ പി ചിദംബരത്തിന് ജാമ്യമില്ല.

ചിദംബരത്തിന്റെ ജുഡീഷ്യൽ കസ്റ്റഡി ഡിസംബർ 11 വരെ നീട്ടി. ഡൽഹി പ്രത്യേക കോടതിയുടേതാണ് നടപടി.

ഐ.എൻ.എക്സ് മീഡിയ അഴിമതി കേസിൽ മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിന് ജാമ്യമില്ല. ചിദംബരത്തിന്റെ ജുഡീഷ്യൽ കസ്റ്റഡി ഡിസംബർ 11 വരെ നീട്ടി. ഡൽഹി പ്രത്യേക കോടതിയുടേതാണ് നടപടി.

അന്വേഷണം തുടരുന്ന സാഹചര്യത്തിൽ ചിദംബത്തിന്റെ കസ്റ്റഡി പതിനാല് ദിവസത്തേക്ക് കൂടി നീട്ടണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ചാണ് കോടതിയുടെ തീരുമാനം.

സി.ബി.ഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസുകളിലായി 99 ദിവസമായി ചിദംബരം തടവിൽ കഴിയുകയാണ്. അതിനിടെ തിഹാർ ജയിലിലെത്തി കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചിംദബരത്തെ സന്ദർശിച്ചു. ചിദംബരത്തിന് എല്ലാ പിന്തുണയും ഉറപ്പു നൽകിയ ശേഷമാണ് നേതാക്കൾ മടങ്ങിയത്.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button