പശുവിനെ കടത്തിയെന്ന് ആരോപിച്ച് യുപിയില്‍ ഒരാളെ തല്ലിക്കൊന്നു.

പശുവിനെ കടത്തിയെന്ന് ആരോപിച്ച് യുപിയില്‍ ഒരാളെ തല്ലിക്കൊന്നു.

</p>ലക്നൌ: പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ ഹാപൂരിലെ പിലഖുവുവില്‍ പശുക്കടത്തുകാരനെന്ന് ആരോപിച്ച്‌ ഒരാളെ ജനക്കൂട്ടം തല്ലിക്കൊന്നു. മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. <p>

45കാരനായ കാസിം, 65 കാരനായ സമായുദ്ധീന്‍ എന്നിവരാണ് ആക്രമണത്തിനിരയായത്. കാസിം ആശുപത്രിയില്‍ വെച്ച്‌ മരിച്ചു. സമായുദ്ധീന്‍ ചികിത്സയിലാണ്.

ഡല്‍ഹിയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയാണ് ഈ ഗ്രാമം. തിങ്കളാഴ്ചയാണ് സംഭവം നടന്നത്. അയല്‍ ഗ്രാമത്തിലെ ചിലരുമായുണ്ടായ തര്‍ക്കത്തിലാണ് ഇവര്‍ക്ക് മര്‍ദനമേറ്റതെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ പശുക്കടത്ത് ആരോപിച്ചാണ് ഇവരെ മര്‍ദ്ദിച്ചതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

<p>ഖാസിമിനെ മര്‍ദ്ദിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വീഡിയോ പകര്‍ത്തുന്ന ആള്‍ ആക്രമിക്കുന്നത് നിര്‍ത്താനും ഖാസിമിന് വെള്ളം കൊടുക്കാനും ആവശ്യപ്പെടുന്നുണ്ട്.</>

ആള്‍ക്കൂട്ടം ചര്‍ച്ച ചെയ്യുന്നതിനിടെ ഖാസിം എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതും തളര്‍ന്നു വീണ്ടും നിലത്ത് വീഴുന്നതും വ്യക്തമായി കാണാം. ഖാസിമിന് വെള്ളം നല്‍കാന്‍ ആരും തയ്യാറാവുന്നില്ല.

എന്നാല്‍ ഈ സംഭവത്തെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ പശുക്കടത്തിനെ ചൊല്ലിയുള്ള ആക്രമണമാണെന്ന് പറയുന്നില്ല. ബജാദ ഗ്രാമത്തിലൂടെ സഞ്ചരിച്ചിരുന്ന രണ്ടുപേരുടെ വാഹനം അവിടെയുണ്ടായിരുന്ന ഒരാളുടെ വാഹനവുമായി കൂട്ടിയിടിക്കുകയും ഇതേതുടര്‍ന്ന് അടിപിടിയുണ്ടാവുകയും അവര്‍ ആക്രമിക്കപ്പെടുകയും ഒരു വ്യക്തി മരിക്കുകയും ചെയ്തു എന്നാണ് യു.പി പൊലീസിന്‍റെ എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

Back to top button