ജെ.എൻ.യുവിനെ തകർക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് സി.പി.ഐ ജനറൽ സെക്രട്ടറി ഡി രാജ.

ഫീസ് വർധനവിനെതിരെ വിദ്യാർത്ഥികൾ നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജെ.എൻ.യുവിനെ തകർക്കാനാണ് ഹോസ്റ്റൽ ഫീസ് വർധനവടക്കമുള്ള നടപടികളിലൂടെ കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് സി.പി.ഐ ജനറൽ സെക്രട്ടറി ഡി രാജ. ഹിന്ദുത്വ അജൻഡ നടപ്പിലാക്കി ക്യാമ്പസിന്റെ മതേതര സ്വഭാവം ഇല്ലാതാക്കുകയാണ് കേന്ദ്ര സർക്കാർ. ഫീസ് വർധനവിനെതിരെ ജന്തർമന്ദറിലേക്ക് വിദ്യാർത്ഥികൾ നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്നലെ ജെ.എൻ.യുവിലെ ഹോസ്റ്റൽ ഫീസ് വർധനവ് ഭാഗികമായി പിൻവലിച്ച് സർവകലാശാല എക്സിക്യൂട്ടിവ് കൗൺസിൽ ഉത്തരവിറക്കിയിരുന്നു. എന്നാൽ ഫീസ് പൂർണ്ണമായും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിദ്യാർത്ഥികളുടെ സമരം തുടരുകയാണ്.

അതേസമയം സർവകലാശാലയിലെ സ്വാമി വിവേകാനന്ദന്റെ പ്രതിമയിൽ ബി.ജെ.പി വിരുദ്ധ മുദ്രാവാക്യം എഴുതിയത് വിവാദമായി. ആരെഴുതി എന്ന കാര്യത്തിൽ വ്യക്തതയില്ല. സംഭവത്തിൽ വിദ്യാർത്ഥികളോട് സർവകലാശാല അധികൃതർ വിശദീകരണം ചോദിച്ചിട്ടുണ്ട്.

Back to top button