മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ സർക്കാരിനെതിരെ വിമർശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.

അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടലാണെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു.

മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ സർക്കാരിനെതിരെ വിമർശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അറിഞ്ഞിടത്തോളം അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടലാണെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. പ്രാദേശിക നേതാക്കൾ നൽകിയ വിവരം ഇതാണ്. മണിവാസകം രോഗബാധിതനാണെന്നും ഭക്ഷണം കഴിക്കുന്ന സമയത്ത് പോലീസ് വെടിവച്ചുവെന്നാണ് തനിക്ക് കിട്ടിയ അറിവെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റുമുട്ടലിൽ ഒരു പോലീസുകാരനു പോലും പരിക്കേറ്റില്ല. അർത്ഥശൂന്യമായ വാദമാണ് പോലീസിന്റേത്. മാവോയിസ്റ്റുകൾ ഉയർത്തുന്ന പ്രശ്നങ്ങൾക്ക് വെടിയുണ്ടയല്ല പരിഹാരം. ഭരണകൂടം പ്രവർത്തകരെ ഉന്മൂലനം ചെയ്യുന്നത് അംഗീകരിക്കാനാവില്ല. വെടിയുണ്ടകൊണ്ട് എല്ലാം പരിഹരിക്കാൻ കഴിയുമെന്ന് കരുതുന്നത് പ്രാകൃതമാണ്. മാവോയിസ്റ്റുകളെ പിടികൂടി നിയമത്തിനു മുമ്പിൽ എത്തിക്കണമായിരുന്നു. തണ്ടർബോൾട്ടിന് പോലീസ് കൂട്ടുനിൽക്കേണ്ടതുണ്ടോ എന്നും അദ്ദേഹം പറഞ്ഞു.

മാവോയിസ്റ്റുകളുടെ പ്രശ്നങ്ങൾക്ക് അടിയന്തര രാഷ്ട്രീയ പരിഹാരം കാണണമെന്ന് പ്രേമയത്തിൽ സി.പി.ഐ ആവശ്യപ്പെട്ടു.

Back to top button