ശബരിമല ഉള്‍പ്പെടെ പല കാരണങ്ങളും തോൽവിയ്ക്ക് കാരണമായെന്ന്, കാനം രാജേന്ദ്രൻ

ശബരിമല ഉള്‍പ്പെടെ പല കാരണങ്ങളും തോൽവിയ്ക്ക് കാരണമായെന്ന്

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ ശൈലി തെരഞ്ഞെടുപ്പിനെ ബാധിച്ചെന്ന് കരുതുന്നില്ലെന്ന് സിപിഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ശബരിമല ഉള്‍പ്പെടെ പല കാരണങ്ങളും തോൽവിയ്ക്ക് കാരണമായെന്നും സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. പരാജയത്തിന്‍റെ പേരിൽ മുഖ്യമന്ത്രി ശൈലി തിരുത്തണമെന്ന് പറയുന്നത് ശരിയല്ലെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി.

പിണറായി വിജയന്‍റെ ശൈലി ഇതുതന്നെയാണെന്ന് അറിഞ്ഞു കൊണ്ടല്ലേ മുഖ്യമന്ത്രിയാക്കിയതെന്നും കാനം ചോദിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് വിശാലപ്രതിപക്ഷ ഐക്യം ഉണ്ടാക്കാൻ കഴിയാതിരുന്നത് കോൺഗ്രസിന്‍റെ രാഷ്ട്രീയ പക്വതയില്ലായ്മയാണെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. എല്ലാ ആരോപണങ്ങളും എൽഡിഎഫ് ചര്‍ച്ച ചെയ്യുമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

Back to top button