ബി.പി.സി.എൽ വിൽക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ സി.പി.ഐ.എം എറണാകുളത്ത് മനുഷ്യമതിൽ തീർത്തു.

ബി.പി.സി.എൽ വിൽക്കാനുളള നപടിയിൽ നിന്ന് കേന്ദ്രം പിന്നോട്ട് പോകുന്നത് വരെ ശക്തമായ സമരം സംഘടിപ്പിക്കാനാണ് സി.പി.ഐ.എംന്റെ തീരുമാനം.

കൊച്ചി: ബി.പി.സി.എൽ വിൽക്കാൻ തീരുമാനിച്ച കേന്ദ്ര നീക്കത്തിനെതിരെ സി.പി.ഐ.എം എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മനുഷ്യമതിൽ തീർത്തു. ചിത്രപ്പുഴ മുതൽ കുഴിക്കാട് വരെ നീണ്ട മനുഷ്യമതിലിൽ നിരവധി ആളുകളാണ് പങ്കെടുത്തത്. ബി.പി.സി.എൽ വിൽക്കാനുളള നപടിയിൽ നിന്ന് കേന്ദ്രം പിന്നോട്ട് പോകുന്നത് വരെ ശക്തമായ സമരം സംഘടിപ്പിക്കാനാണ് സി.പി.ഐ.എംന്റെ തീരുമാനം.

പൊതുമേഖല സ്ഥാപനമായ ബി.പി.സി.എൽ വിൽക്കാൻ തീരുമാനിച്ച നടപടിക്കെതിരെയാണ് സി.പി.ഐ.എം എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മനുഷ്യമതിൽ സംഘടിപ്പിച്ചത്. ചിത്രപ്പുഴ മുതൽ കുഴിക്കാട് വരെ 8 കിലോമീറ്റർ നീണ്ട മനുഷ്യമതിലിൽ സി.പി.ഐ.എം ജില്ലാ നേതാക്കളും റിഫൈനറിയിലെ തൊഴിലാളികളും പാർട്ടി പ്രവർത്തകരും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്.

ബി.പി.സി.എൽ വിൽക്കില്ലെന്ന കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമന്റെ ഉറപ്പിന് തൊട്ടു പിന്നാലെയാണ് ബി.പി.സി.എൽ വിൽക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നാണ് സി.പി.ഐ.എം ആരോപിക്കുന്നത്. ബി.പി.സി.എൽ വിൽക്കുന്നതിനും പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുന്ന നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. ബി.പി.സി.എൽ വിൽക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് പൊതുമേഖല എണ്ണക്കമ്പനികളിലെ തൊഴിലാളികൾ 28ന് പണിമുടക്കാൻ തീരുമാനിച്ചിട്ടുണ്ട്.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button