പി മോഹനന്റെ വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്.

പി മോഹനന്റെ പ്രസ്താവന മുസ്ലിം സമുദായത്തിന് എതിരാണെന്ന് വിമർശനം ഉയർന്നിരിക്കെയാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുന്നത്.

പി മോഹനന്റെ വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്. കോടിയേരി ബാലകൃഷ്ണന്റെ അസാന്നിധ്യത്തിലാണ് യോഗം. പി മോഹനന്റെ പ്രസ്താവന മുസ്ലിം സമുദായത്തിന് എതിരാണെന്ന് വിമർശനം ഉയർന്നിരിക്കെയാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുന്നത്.

പി മോഹനന്റെ പ്രസ്താവനയോട് സംസ്ഥാന നേതൃത്വം ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. മുസ്ലിം തീവ്രവാദത്തോടുള്ള എതിർപ്പാണ് പി മോഹനൻ പറഞ്ഞതെന്നും അത് മുസ്ലിം സമുദായത്തിന് എതിരാകുന്നത് എങ്ങനെയെന്നുമാണ് ചില സംസ്ഥാന നേതാക്കൾ ഉന്നയിക്കുന്ന ചോദ്യം. ചികിത്സ കഴിഞ്ഞ് അമേരിക്കയിൽ നിന്ന് തിരിച്ചെത്തിയെങ്കിലും ഇന്നത്തെ യോഗത്തിൽ കോടിയേരി ബാലകൃഷ്ണൻ പങ്കെടുക്കില്ല.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button