സംസ്ഥാനം (State)

ഇസ്ലാമിക തീവ്രവാദ പ്രസ്ഥാനമാണ് മാവോയിസ്റ്റുകളെ സഹായിക്കുന്നതെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി

താമരശേരിയിൽ കെ.എസ്.കെ.ടി.യു ജില്ലാ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനൻ

കോഴിക്കോട്: ഇസ്ലാമിക തീവ്രവാദ പ്രസ്ഥാനമാണ് മാവോയിസ്റ്റുകളെ സഹായിക്കുന്നതെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനൻ. ഇക്കാര്യം പോലീസ് പരിശോധിക്കണമെന്നും പി.മോഹനൻ ആവശ്യപ്പെട്ടു. താമരശേരിയിൽ കെ.എസ്.കെ.ടി.യു ജില്ലാ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു സി.പി.എം ജില്ലാ സെക്രട്ടറി.

ഇസ്ലാമിക തീവ്രവാദികളാണ് കേരളത്തിൽ ഇപ്പോൾ മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത്. അതാണ് കോഴിക്കോട്ട് പുതിയ കോലാഹലവും സാന്നിധ്യവുമൊക്കെ വരുന്നത്. കോഴിക്കോട് കേന്ദ്രമായുള്ള ഇസ്ലാമിക തീവ്രവാദികളാണ് മാവോയിസ്റ്റുകളുടെ ശക്തി. ഇക്കാര്യം പോലീസ് അന്വേഷിക്കണം. അടുത്ത തെരഞ്ഞെടുപ്പിൽ യു.ഡി.എഫും ബി.ജെ.പിയും ഉണ്ടാവില്ലെന്ന് മനസ്സിലാക്കിയാണ് മാവോയിസ്റ്റുകളെ ഇറക്കി വിട്ടതെന്നും പി മോഹനൻ പറഞ്ഞു.

മാവോയിസ്റ്റ് ബന്ധത്തെ തുടർന്ന് സി.പി.എം അംഗങ്ങളായ അലനെയും താഹയെയും യു.എ.പി.എ ചുമത്തി അറസ്റ്റു ചെയ്തതിനെ ന്യായീകരിക്കുന്നതായിരുന്നു ജില്ലാ സെക്രട്ടറിയുടെ പ്രസംഗം.

Tags
Back to top button