കുറ്റകൃത്യം (Crime)

ആലുവ സ്വർണ ശുദ്ധീകരണശാലയിൽ നിന്ന് മോഷ്ടിച്ച പകുതിയിലധികം സ്വർണം പ്രതികൾ വിറ്റെന്ന് ക്രൈംബ്രാഞ്ച്

അഞ്ച് പ്രതികളും പോലീസിന്റെ പിടിയിലായെങ്കിലും മോഷ്ടിക്കപ്പെട്ട ആറ് കോടി രൂപ വില വരുന്ന 21 കിലോ സ്വർണം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

ആലുവ സ്വർണ ശുദ്ധീകരണശാലയിൽ നിന്ന് മോഷ്ടിച്ച പകുതിയിലധികം സ്വർണം പ്രതികൾ വിറ്റെന്ന് ക്രൈംബ്രാഞ്ച്. അഞ്ച് പ്രതികളും പോലീസിന്റെ പിടിയിലായെങ്കിലും മോഷ്ടിക്കപ്പെട്ട ആറ് കോടി രൂപ വില വരുന്ന 21 കിലോ സ്വർണം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

മോഷ്ടിച്ച് കൊണ്ട് പോകുന്നതിനിടിയിൽ സ്വർണം നഷ്ടമായെന്ന പ്രതികളുടെ വാദം തെറ്റെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. അധികം താമസിയാതെ ശേഷിക്കുന്ന സ്വർണം കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘമെന്ന് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ജോസി ചെറിയാൻ പറഞ്ഞു.

മെയ് ഒമ്പതിനാണ് ആലുവ സ്വർണശുദ്ധീകരണ ശാലയിൽ നിന്ന് സ്ഥാപനത്തിലെ മുൻ ഡ്രൈവറും കൂട്ടാളികളും ചേർന്ന് 21 കിലോ സ്വർണം മോഷ്ടിച്ചത്. കേസന്വേഷിച്ച ലോക്കൽ പോലീസിന് പ്രതികളെ മുഴുവൻ പിടികൂടാൻ കഴിഞ്ഞെങ്കിലും സ്വർണം കണ്ടെത്താൻ സാധിച്ചില്ല. ഇതോടെ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു.

Tags
Back to top button