താൽക്കാലിക ഡ്രൈവർമാരെ പിരിച്ചുവിട്ടതോടെ കെ.എസ്.ആർ.ടി.സിയിൽ പ്രതിസന്ധി രൂക്ഷം

ഡ്രൈവർമാർ ഇല്ലാത്തതിനെ തുടർന്ന് സംസ്ഥാനത്തിന്റെ പലയിടങ്ങളിലും കെ.എസ്.ആർ.ടി.സി സർവീസുകൾ മുടങ്ങി.

തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ 2320 താൽക്കാലിക ഡ്രൈവർമാരെ പിരിച്ചുവിട്ടതോടെ കെ.എസ്.ആർ.ടി.സിയിൽ പ്രതിസന്ധി രൂക്ഷം.

ഡ്രൈവർമാർ ഇല്ലാത്തതിനെ തുടർന്ന് സംസ്ഥാനത്തിന്റെ പലയിടങ്ങളിലും കെ.എസ്.ആർ.ടി.സി സർവീസുകൾ മുടങ്ങി. കൊട്ടാരക്കരയിൽ 17 , ചടയമംഗലത്ത് 16, എറണാകുളം 5, ആലുവ 5, അങ്കമാലി 7 കോട്ടയത്ത് 33, പൊന്നാനി 5, മലപ്പുറം 6, പത്തനംതിട്ട 21, കണ്ണൂർ8, ആലപ്പുഴ 16 ഉം സർവീസുകൾ മുടങ്ങി. ഇന്നലെ 580 സർവീസുകൾ റദ്ദ് ചെയ്തിരുന്നു.

തുടർച്ചയി 179 ദിവസം ജോലിയിലുണ്ടായിരുന്ന താൽക്കാലിക ഡ്രൈവർമാരെ ജൂൺ 30 മുതൽ പിരിച്ചുവിട്ടിരുന്നു. എന്നാൽ സർവീസുകൾ തടസപ്പെടാതിരിക്കാൻ ഇവരിൽ ചിലരെ പല യൂണിറ്റുകളിലും ദിവസ വേതനാടിസ്ഥാനത്തിൽ വീണ്ടും നിയോഗിച്ചിരുന്നു. ഇതിനെതിരെ പി.എസ്.സി ലിസ്റ്റിലുണ്ടായിരുന്നവർ നൽകിയ ഹർജിയെ തുടർന്നാണ് ഹൈക്കോടതി കർശന നടപടിക്ക് നിർദ്ദേശം നൽകിയത്. താൽക്കാലിക ഡ്രൈവർമാരെ ഒഴിവാക്കിയതോടെ, ശരാശരി 4700 സർവീസുകൾ നടത്തുന്ന കെ.എസ്.ആർ.ടി.സിയിൽ ഇന്നലെ 580 സർവീസുകളാണ് മുടങ്ങിയത്.

യാത്രക്കാരും വരുമാനവും കൂടുതലുള്ള റൂട്ടുകളിലെ ബസുകൾ മുടങ്ങാതിരിക്കാൻ യൂണിറ്റുകൾക്ക് കെ.എസ്.ആർ.ടി.സി ഇന്നലെ നിർദ്ദേശം നൽകിയിരുന്നു. സ്ഥിരം ഡ്രൈവർമാരോട് അവധി നിയന്ത്രിച്ച് സഹകരിക്കാൻ ഇന്നലെ കെ.എസ്.ആർ.ടി.സി ആവശ്യപ്പെട്ടിരുന്നു. അതേസമയം സർക്കാർ സഹായം കിട്ടാത്തതും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്നും ശമ്പളം ഇതുവരെ വിതരണം ചെയ്യാൻ കഴിഞ്ഞിട്ടില്ല.

കഴിഞ്ഞമാസം 192 കോടി രൂപ വരുമാനം കിട്ടിയെങ്കിലും ശമ്പളം കൊടുക്കാൻ പറ്റാത്ത സ്ഥിതിയിലാണ് കെ.എസ്.ആർ.ടി.സി. കഴിഞ്ഞ മാസത്തെ ശമ്പള വിതരണത്തിലെ ബാധ്യതയും , സ്പെയർ പാർട്സിനും, ഇന്ധനത്തിനുള്ള ചെലവും കഴിച്ച് കാര്യമായ നീക്കിയിരുപ്പില്ല. ഇതാണ് ശമ്പളം മുടങ്ങാൻ കാരണം

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button