പുതുക്കോട്ടയില്‍ പെരിയാര്‍ പ്രതിമ തകര്‍ത്ത സംഭവത്തില്‍ ജവാന്‍ അറസ്റ്റില്‍.

പുതുക്കോട്ടയില്‍ പെരിയാര്‍ പ്രതിമ തകര്‍ത്ത സംഭവത്തില്‍

ചെന്നൈ: പുതുക്കോട്ടയില്‍ പെരിയാറിന്റെ പ്രതിമ തകര്‍ത്ത സംഭവത്തില്‍ സി ആര്‍ പി എഫ് ജവാന്‍ അറസ്റ്റില്‍. സെന്തില്‍ കുമാര്‍ എന്നയാളാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് പുതുക്കോട്ടയില്‍ പെരിയാറിന്റെ പ്രതിമ തകര്‍ത്തത്. പ്രതിമയുടെ തല വെട്ടിമാറ്റുകയായിരുന്നു.

സംഭവസമയത്ത് മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്ന് സെന്തില്‍ പറഞ്ഞു. സംഭവം നടന്ന് കുറച്ചു സമയത്തിനുള്ളില്‍ തന്നെ പോലീസും ജില്ലാ അധികൃതരും ചേര്‍ന്ന് പ്രതിമ പൂര്‍വസ്ഥിതിയില്‍ ആക്കിയിരുന്നു.

ഇയാള്‍ സ്വമേധയാ പ്രതിമ തകര്‍ക്കുകയായിരുന്നോ അതോ മറ്റാരുടെയെങ്കിലും നിര്‍ദേശത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുകയായിരുന്നോ എന്ന കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്.

advt
Back to top button