ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ 8 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു.

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍

ഛത്തീസ്ഗഢ്: ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ 8 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. സുക്മ ജില്ലയിലാണ് ആക്രമണം നടന്നത്.

സിആര്‍പിഎഫ് 212ാം ബെറ്റാലിയനിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. സ്‌ഫോടനത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു. നാല് പേരുടെ നില ഗുരുതരമാണ്.

6 സിആര്‍ പി എഫ് ജവാന്മാരെ മാവോയിസ്റ്റ് സംഘം ക്രൂരമായി കൊലപ്പെടുത്തി ആറു മാസത്തിനു ശേഷമാണ് വീണ്ടും സിആര്‍ പിഎഫ് ജവാന്മാര്‍ക്കെതിരെ ആക്രമണമുണ്ടായത്.

1
Back to top button