തൃശൂരിൽ കസ്റ്റംസ് റെയ്ഡിൽ 121 കിലോ സ്വർണം പിടിച്ചെടുത്തു

കണക്കിൽപ്പെടാത്ത സ്വർണവും പണവുമാണിതെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്

തൃശൂരിൽ വൻ സ്വർണവേട്ട. 121 കിലോ സ്വർണാഭരണങ്ങൾ പിടികൂടി. തൃശൂർ കസ്റ്റംസ് പ്രിവന്റീവ് ഡിവിഷനാണ് സ്വർണാഭരണങ്ങൾ പിടികൂടിയത്. സ്വർണാഭരണങ്ങളുടെ മതിപ്പുവില 30 കോടി വരും. സംഭവത്തിൽ പതിനേഴ് പേരെ അറസ്റ്റ് ചെയ്തു.

തൃശൂരിലെ വിവിധ സ്വർണാഭരണ കേന്ദ്രങ്ങളിലാണ് കസ്റ്റംസ് റെയ്ഡ് നടത്തിയത്. മുൻകൂട്ടി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ 21 ഇടങ്ങളിൽ റെയ്ഡ് നടന്നു. റെയ്ഡിൽ രണ്ട് കോടി രൂപയും 2000 യു.എസ് ഡോളറും പിടിച്ചെടുത്തിട്ടുണ്ട്. കണക്കിൽപ്പെടാത്ത സ്വർണവും പണവുമാണിതെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. റെയ്ഡ് തുടരുന്നതായാണ് വിവരം.

അറസ്റ്റിലായ പതിനേഴ് പേരെ നാളെ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ സംബന്ധിച്ച് വിചാരണ നടത്തുന്ന കോടതിയിൽ ഹാജരാക്കും.

Back to top button