മെകുനു ചുഴലിക്കാറ്റിൽ മൂന്നു മരണം: കാണാതായവരിൽ ഇന്ത്യക്കാരും.

മെകുനു ചുഴലിക്കാറ്റിൽ മൂന്നു മരണം: കാണാതായവരിൽ ഇന്ത്യക്കാരും.

</p>മസ്കത്ത്: യെമനിൽ നാശം വിതച്ച മെകുനു ചുഴലിക്കാറ്റ് ഒമാൻ്റെ ദക്ഷിണമേഖലയിൽ ശക്തമായതായി റിപ്പോര്‍ട്ട്. ദുരന്തത്തിൽ മൂന്നുപേര്‍ മരിച്ചതായും നിരവധി പേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. കാണാതായവരിൽ ഇന്ത്യക്കാരും ഉണ്ടെന്നാണ് ഖലീജ് ടൈംസ് റിപ്പോര്‍ട്ട്. <p>

ചുഴലിക്കാറ്റ് ദോഫാര്‍ മേഖലയിലേയ്ക്ക് പ്രവേശിച്ചതായാണ് റിപ്പോര്‍ട്ട്. അടുത്ത 48 മണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥ നിരീക്ഷണവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

മണിക്കൂറിൽ 126 – 14 കിലോമീറ്റര്‍ വേഗതയിലാണ് ഇപ്പോള്‍ കാറ്റ് വീശുന്നത്. മേഖലയിൽ ശക്തമായ മഴയും രേഖപ്പെടുത്തി.

<p>കാണാതായവരിൽ സ്വദേശികളെക്കൂടാതെ ഇന്ത്യക്കാരും സുഡാനികളും ഉള്‍പ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആയിരക്കണക്കിന് മൃഗങ്ങളെയും കാണാതായി. തീരദേശമേഖലയിൽ വൈദ്യുതിവിതരണ ശൃംഖല പൂര്‍ണമായും തകര്‍ന്നു. നിരവധി വാഹനങ്ങളും വെള്ളത്തിനടിയിലായി.</>

new jindal advt tree advt
Back to top button