സംസ്ഥാനം (State)

ദിലീപിന്‍റെ ഡി സിനിമാസിന്‍റെ കൈവശാവകാശ രേഖകൾ കാണാനില്ല.

ചാലക്കുടി: ദിലീപിന്‍റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസിന്‍റെ കൈവശാവകാശ രേഖകൾ കാണാനില്ല. ഡി സിനിമാസ് കെട്ടിടത്തിന്‍റെ സ്‌കെച്ച് ചാലക്കുടി നഗരസഭയുടെ ഫയലിൽ ഇല്ല.

സുപ്രധാനമായ ഈ രണ്ടു രേഖകൾ ഇല്ലാതെ കെട്ടിട നിർമാണത്തിന് അനുമതി നൽകിയതും നിയമപരമായി പെർമിറ്റ് അനുവദിച്ചതും ദുരൂഹമാണ്

രേഖകൾ കാണാതായത് വിജിലൻസ് വകുപ്പിനെ അറിയിക്കുമെന്ന് നാഗസഭാ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

പുറമ്പോക്ക് ഭൂമി കയ്യേറിയാണ് ദിലീപ് തീയറ്റർ സമുച്ചയ നിർമിച്ചതെന്ന ആരോപണത്തെ തുടർന്ന് റവന്യൂ വകുപ്പ് അന്വേഷണം തുടരുകയാണ്.

എട്ട് വ്യാജ ആധാരങ്ങൾ ഉണ്ടാക്കിയാണ് ദിലീപ് ഈ സ്ഥലം സ്വന്തമാക്കിയതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
മുൻ കളക്ടർ സംഭവത്തിൽ അന്വേഷണം നടത്തിയിരുന്നെങ്കിലും ദിലീപിനെ അനുകൂലിക്കുന്ന റിപ്പോർട്ടാണ് അന്ന് കളക്ടർ സമർപ്പിച്ചത്.

മൊത്തം ഭൂമിയുടെയും പഴയ ഉടമസ്ഥാവകാശ രേഖകൾ സംബന്ധിച്ചു റവന്യു വകുപ്പ് ഉന്നതതല അന്വേഷണം നടത്തും. തൃശൂർ ജില്ലാ കളക്ടർ പ്രർഥമിക റിപ്പോർട്ട് സമർപ്പിച്ചെന്ന് റവന്യൂ മന്ത്രി സ്ഥിരീകരിച്ചു.

Back to top button