ഡി സിനിമാസ് കേസ്: വിജിലന്‍സിന് കോടതിയുടെ രൂക്ഷ വിമര്‍ശനം

ഡി സിനിമാസ് കേസ്

തൃശൂര്‍: ചലച്ചിത്രതാരം ദിലീപിന്‍റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് തീയറ്ററിന്‍റെ പേരിലുള്ള ഭൂമി കയ്യേറ്റക്കേസില്‍ വിജിലന്‍സിന് കോടതിയുടെ രൂക്ഷ വിമര്‍ശനം. കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയതുമായി ബന്ധപ്പെട്ടാണ് വിജിലന്‍സിനെ കോടതി വിമര്‍ശിച്ചത്.

ഡി സിനിമാസിനെതിരായ പരാതിയില്‍ കേസെടുക്കാന്‍ നിര്‍ദേശിച്ചിട്ടും നടപടി വൈകിയത് എന്തുകൊണ്ടാണെന്ന് തൃശൂര്‍ വിജിലന്‍സ് കോടതി ഉദ്യോഗസ്ഥരോട് ചോദിച്ചു. പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഒരാഴ്ച സമയം കൂടി അനുവദിച്ചിട്ടുണ്ട്.

ഡി സിനിമാസ് ഭൂമി കൈയേറിയിട്ടില്ലെന്ന വിജിലൻസിന്‍റെ ആദ്യ റിപ്പോർട്ട് കോടതി നേരത്തേ തള്ളിയിരുന്നു. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്ന് തൃശൂർ വിജിലൻസ് കോടതി ഉത്തരവിട്ടിരുന്നു. ഡി സിനിമാസ് തീയറ്റർ കോംപ്ലക്സ് പുറമ്പോക്ക് ഭൂമി കൈയേറിയിട്ടില്ലെന്നായിരുന്നു വിജിലൻസിന്‍റെ അന്വേഷണ റിപ്പോർട്ട്.

Back to top button