ആഫ്രിക്കന്‍ രാജ്യങ്ങള്‍ വന്‍ സാമ്പത്തിക കുതിപ്പില്‍:ഡംഗോട്ടെ

ആഫ്രിക്കന്‍ രാജ്യങ്ങള്‍ വന്‍ സാമ്പത്തിക

ആഫ്രിക്കന്‍ രാജ്യങ്ങള്‍ വന്‍ സാമ്പത്തിക കുതിപ്പിലാണെന്ന് രാജ്യാന്തര വ്യവസായ ശൃംഖലയായ ഡംഗോട്ടെ ഗ്രൂപ്പ് ഉടമയും ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ സമ്ബന്നനുമായ അലികോ ഡംഗോട്ടെ.

”ഇന്ത്യക്കാരുടെ പുതിയ ഗള്‍ഫ് ആയി ആഫ്രിക്കന്‍ രാജ്യങ്ങള്‍ സമീപഭാവിയില്‍ മാറും. പട്ടിണിയുടെയും രാഷ്ട്രീയ അസ്ഥിരതയുടെയും പേരില്‍ അറിയപ്പെടുന്ന ആഫ്രിക്കന്‍ രാജ്യങ്ങള്‍ വന്‍ സാമ്പത്തികക്കുതിപ്പിലാണ് ഭൂഖണ്ഡത്തിലെ മിക്ക രാജ്യങ്ങളിലും സ്ഥിരതയുള്ള സര്‍ക്കാരുകളാണ് ഇപ്പോള്‍ ഭരിക്കുന്നത്. സംഘര്‍ഷങ്ങള്‍ കുറയുന്നു. എല്ലാം ശരിയായി എന്നല്ല. പക്ഷേ, പ്രതീക്ഷ പകരുന്ന മാറ്റങ്ങളാണ് എല്ലായിടത്തും. കേരളത്തിലുള്ളവര്‍ക്കു വലിയ അവസരങ്ങളാണ് ആഫ്രിക്കയില്‍ ഒരുങ്ങുന്നത്. ഗള്‍ഫിലെ സാമ്പത്തിക പ്രതിസന്ധി ആഫ്രിക്കയിലേയ്ക്കു കൂടുതല്‍ നിക്ഷേപകരെയും തൊഴില്‍ നൈപുണ്യമുള്ളവരെയും ആകര്‍ഷിക്കുമെന്നും ഡംഗോട്ടെ പറഞ്ഞു.

വിദേശരാജ്യങ്ങള്‍ ആഫ്രിക്കയെ കാണുന്ന രീതിയിലും മാറ്റം വന്നുതുടങ്ങി. നൈജീരിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കപ്പെട്ട നിധികളാണ് – ഡംഗോട്ടെ പറയുന്നു. ഡംഗോട്ടെ ഗ്രൂപ്പ് ചെയര്‍മാനായ അലികോ ഡംഗോട്ടെ നൈജീരിയന്‍ സ്വദേശിയാണ്. ഡംഗോട്ടെയുടെ ആകെ ആസ്തി ഏകദേശം 87,000 കോടി രൂപയാണ്.

Back to top button